ശൂന്യതയിലേക്ക്
ശൂന്യതയിലേക്ക്
ജീവിതമെന്ന വഴിത്താരയില്‍
നിറയെ കയറ്റി ഇറക്കങ്ങള്‍
ആഴമറിയാത്ത ഗര്‍ത്തങ്ങള്‍
പച്ചിപ്പാര്‍ന്ന പുല്‍മേടുകള്‍ ഇടക്ക്
പതിയിരിക്കും മുള്ളുകള്‍
മോഹ വലയങ്ങളുടെ
ഘോഷയാത്ര എവിടെയും
കാലിടറാതെ മുന്നേറുവാമ്പോള്‍
ചില തണ്ണീര്‍ പന്തലുകള്‍
മുന്തിരി തോപ്പുകള്‍
അരുതാ കനികള്‍
പറിച്ചു ഭക്ഷിച്ചും
ദാഹമകറ്റിയും
നിന്മ്നോന്നതങ്ങളില്‍
ഉയര്‍ന്നു താഴും പ്രഹളികയില്‍
നിഴല്‍പോലെ പിന്‍ തുടര്‍ന്നു
നിലനില്‍പ്പിന്റെ കാതങ്ങള്‍
പല പ്രത്യയശാസ്ത്രങ്ങള്‍
അരുള്‍പാടുകള്‍ മതമെന്ന
ദുര്‍ഭൂതങ്ങളുടെ പിണിയാളുടെ
മിരട്ടലുകള്‍ ആകെ തുകയാര്‍ന്ന
കണക്കുകള്‍ കൂടി കിഴിച്ച് നോക്കുമ്പോള്‍
ശിഷ്ടം മാത്രം കിട്ടുന്ന ശുന്യം
ആ ശുന്യതയിലളിയാന്‍ വെമ്പുന്ന മനം
Comments
ശിഷ്ടം മാത്രം കിട്ടുന്ന ശുന്യം
ആ ശുന്യതയിലളിയാന്‍ വെമ്പുന്ന മനം