കുറും കവിതകള്‍ 86 - സ്വപ്നങ്ങള്‍

കുറും കവിതകള്‍ 86 - സ്വപ്നങ്ങള്‍ 

സ്വപ്നങ്ങള്‍ എന്നെയും 
നിന്നെയും ഒന്നിപ്പിക്കുന്ന 
ഒരു നൂല്‍പ്പാലമല്ലോ 
====================
നമ്മുടെ ഇഷ്ടത്തിനു 
വഴങ്ങില്ലല്ലോ 
സ്വപ്‌നങ്ങളൊക്കെ
====================
കനവിനെല്ലാം നിനവായി
നിലാമേഘങ്ങളായി
ഞാനും നീയും ഒഴുകി നടന്നു
===================
സ്വപ്‌നങ്ങള്‍ എന്റെയും നിന്റെയും
ഇഷ്ട്ടത്തിനോത്തു വന്നെങ്കില്‍
എന്ന്‍ ആശിച്ചു പോയി
=====================
സ്വര്‍ഗ്ഗ നരകങ്ങള്‍
കണ്ടു മടുത്തു സ്വപ്നത്തില്‍
ഇനി എന്നാണു നീ സത്യമായി വരിക
=======================
സ്വപ്നെനി കരുതിയില്ല
മാധ്യമ പടയാല്‍
പീഡിപ്പിക്കപ്പെടുമെന്ന്
=======================
സ്വപ്നത്തില്‍
ബാല്യത്തിലായിരുന്നു
ഉണര്‍ന്നപ്പോള്‍ മദ്ധ്യവയസ്സ്ക്കനായി

Comments

ajith said…
സ്വപ്നത്തില്‍
ബാല്യത്തിലായിരുന്നു
ഉണര്‍ന്നപ്പോള്‍ മദ്ധ്യവയസ്സ്ക്കനായി

ഹഹഹ.
സ്വപ്നങ്ങൾക്ക് നിറമുള്ള
ചിറകുകൾ വിടരട്ടെ .... അഭിനന്ദനങ്ങൾ .

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “