കുറും കവിതകള്‍ 84-വിഷു


കുറും കവിതകള്‍  84-വിഷു

ദക്ഷിണത്തില്‍ നിന്നും
ഉത്തരായണത്തിലേക്കുള്ള
സംക്രമണത്തില്‍ വിഷാദമകറ്റി വന്നു  വിഷു

ഗാന്ധി തലയുടെ
തിളക്കമില്ലാതെ
എന്ത് കൈ നീട്ടം

വിത്തും കൈക്കൊട്ടും
വിഷു പക്ഷി പാട്ടും
ഇന്നു ഓര്‍മ്മകളില്‍


കണിവെള്ളരിയും
കതിര്‍ക്കുലകള്‍  തലനീട്ടി
തമിഴില്‍ പേശുന്നു


മഞ്ചിമ പടര്‍ത്തി
വെള്ളരിയും കൊന്നയും
വിഷാദം അകറ്റി

ഞാന്‍ ബംഗാളുരിലും
വിഷു നാട്ടിലും
വിഷാദം എങ്ങിനെ അകലും

കണിയൊരുങ്ങാൻ
കെണിവച്ചു കാത്തിരിക്കുന്നു
അങ്ങാടി വാണിഭം

ഓണവും വിഷുവും
കണിയും കെണിയും
മലയാളിയുമില്ലാത്ത  നാടില്ല



Comments

Cv Thankappan said…
ഐശ്വര്യംനിറഞ്ഞ വിഷുആശംസകള്‍

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “