കുറും കവിതകൾ 75

കുറും കവിതകൾ 75

കുടുമ കെട്ടിയാൽ 
കൊടിമയായിയെന്തും 
കോറാമെന്നുണ്ടോ

മേനിയഴകിനെ 
വാക്കഴുക്കാക്കുന്നു 
ഇന്നിൻ പ്രവണത 

ഞാൻ താനല്ല
പിന്നെ ഞാൻ ഞാൻ മാത്രം

വിതുമ്പുന്നു
ഭയമെറ്റുന്നു
വ്യളിമുഖം

അരയിലും കഴുത്തിലും
കാലിലും കെട്ടു കഴിയുമ്പോൾ
ജീവിത നാടകത്തിനു തിരിശീല

ഗാഗുല്‍താ മലയിലെ
ക്രൂശിത ദുഖമീ
വെള്ളിയാഴ്ച

വല്ലവന്റെയും
സദ്യയിലെന്റെ
വീമ്പും വിളമ്പും

അവസരം കിട്ടിയാൽ
വിരൽ കടത്താവുന്ന ഇടത്ത്
തലകടത്തും ചിലർ

വിശപ്പില്ലാതെ കണ്ണുനീരില്ലാതെ
ലാളനമെൽക്കാതെ
കുപ്പയിലെ കളിപ്പാട്ടം

കവിത ഉരുകിയൊഞ്ഞു
മെഴുകുതിരി പോൽ
കവിയുടെ ദുഖാചരണം


ഹൃത്തിൽ സുഖമുണ്ടോ
എന്ന് ചോദിക്കുന്നവനല്ലോ
യഥാര്‍ത്ഥ സുഹൃർത്ത്

മനതാരിൽ
വിരിയുന്നതല്ലോയി മുഖത്തും
മഴവിൽ വർണ്ണങ്ങൾ

മണ്ണിൻ മണവുമായി മഴ
മഷിപുരണ്ടുഎന്നിൽ,
കവിതതിരണ്ടുവന്നു

ഏകാന്തതയുടെ വെയിലേറ്റു
എത്തുന്നവനു ഒരു തണ്ണീർ പന്തലാവട്ടെ
കവിത

Comments

ajith said…
തണ്ണീര്‍പ്പന്തലായൊരു കവിത

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “