മകന്റെ പ്രതിജ്ഞ

മകന്റെ പ്രതിജ്ഞ 

അറിയുന്നു ഞാന്‍ അച്ഛന്‍  തന്‍ 
പ്രവാസ ദുഃഖങ്ങളൊക്കെയും
കാലത്തിനൊത്ത് മാറിയ ലോകത്തിന്‍ 
അവസ്ഥയുണ്ടോ അറിയുന്നു 
അങ്ങ് അവിടെനിന്നുമായി . 
മറ്റുള്ള കൂട്ടുകാരുടെ ജീവിത 
സൗകാര്യത്തിനോടൊപ്പം 
ചേര്‍ന്ന് നിലനില്‍ക്കുവാനായി 
എത്രയോ തവണകളിലായി
മൗന വ്രുതങ്ങളുംനിരാഹാര സത്യാഗ്രഹങ്ങളും 
നടത്തിയാണ് എല്ലാം ഞാന്‍ നേടിയെടുത്തത് .  
സത്യമെങ്കിലും ,അവരെന്നെ കളിയാക്കുന്നു.
മാവേലിയുടെ  മകനെയെന്നു .അതൊക്കെ പോകട്ടെ 
സഹിക്കുന്നു ,എന്നാല്‍ അവരുടെ ഒക്കെ അച്ഛന്മാരുടെ
സ്നേഹ വാത്സല്യത്തിനു മുന്നില്‍ കണ്ണുകള്‍ ഈറനണിഞ്ഞു  
പോകാറുള്ളപ്പോഴും  ഓര്‍ക്കും അമ്മയുടെ ദുഃഖ സഘടങ്ങള്‍ക്ക് 
മുന്നില്‍ ഞാന്‍ മൗനിയായി മാറാറുണ്ട് ,എത്രയോ തവണ ഞാന്‍ 
മല്ലടിച്ച് അച്ഛനെ  വേണം എന്ന് അമ്മയുടെ മുന്നിലായി .
പഴിക്കുമിനിയാരോടു എന്നെ ഇങ്ങിനെ അകറ്റിയ വ്യവസ്ഥിതിയോടോ 
അച്ഛന്റെ സാമീപ്യത്തിനായി എടുക്കുന്നു ഞാനിന്നു പ്രതിജ്ഞ 
ഇല്ല എന്റെ മക്കള്‍ക്കുയി  ഗതി വരുത്തുകില്ല എന്ന് ,സത്യം സത്യം സത്യം . 

Comments

അറിയുന്നു ഞാന്‍ അച്ഛന്‍ തന്‍
പ്രവാസ ദുഃഖങ്ങളൊക്കെയും....



നന്‍മകള്‍ നേരുന്നു.
Ajesh Krishnan said…
പ്രവാസികളുടെ നെഞ്ചിലെരിയുന്ന കനല്‍ ആര് കാണാന്‍ ?
ആശംസകള്‍....
പ്രതിജ്ഞ നന്നായി.. ആശംസകൾ
ajith said…
ആണയിട്ടോതുന്നു സത്യം സത്യം സത്യം...

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ