കവിയുടെ ദുഃഖ ചിന്തകള്‍


കവിയുടെ ദുഃഖ ചിന്തകള്‍ 
 
എന്തിത്ര ദുഃഖം പേറുന്നു 
കഴിയാനാവില്ല കവിതയാല്‍
നിറയില്ല വയറോ കീശയോ 
നിറയുന്നു കണ്ണ് നീരാലല്ലോ 
**************************************
സത്യം പറയുവാനുയരുന്ന നാവുകളെ 
ഉറക്കികിടത്തുന്നു ഉയിരില്ലാതെ 
ഉണര്‍ന്നു പാടും മരിച്ചാലും കവിതന്‍ 
വരികളെപ്പോഴും ഉയര്‍ന്നു തന്നെ   
********************************************
എല്ലാവര്‍ക്കും കവി ഒരു കുറ്റക്കാരനാണ്
അവനു സാധാരണക്കാരനെ പോലെ ശ്വസിക്കാനോ 
കുടിക്കാനോ കുളിക്കുവാനോ പറ്റുകയില്ല അതിനാല്‍ 
അവനെ ദൂരത്തു നിര്‍ത്തുകയല്ലേ നല്ലത്  കൂട്ടുകാരാ   
***********************************************************
മറക്കാന്‍ കഴിയുന്ന കരുത്തു നല്‍കിയോരിശ്വരന്‍ 
മറഞ്ഞിരുന്നു ഒരു പക്ഷെ ചിരിക്കുന്നുണ്ടാവുമോ 
മറയെത്ര വച്ചിട്ടും മനമെന്ന മാന്ത്രിക ചെപ്പു നല്‍കി 
മാറ്റാനാവാത്ത വ്യഥയിലാഴ്ത്തി  മന്ത്രിക്കുന്നു 
മനുഷ്യാ സ്നേഹമെന്നത്   ഒരു മായാ ലീലയല്ലോ    

Comments

കാലങ്ങള്‍ക്കു മുന്നേ നടക്കുന്നവന്‍ കവി ഇതാണ് സംസ്രിതത്തിലെ കവിയുടെ അര്‍ഥം ഇന്നത്തെ കവികളില്‍ എത്ര പേരുണ്ട് ഇങ്ങനെ

ജി യുടെ കവിയെ കുറിച്ചുള്ള കവിത കൊള്ളാം .....
Unknown said…
സത്യം പറയുവാനുയരുന്ന നാവുകളെ
ഉറക്കികിടത്തുന്നു ഉയിരില്ലാതെ ..true

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “