പാഴ് ജന്മങ്ങള്‍
പാഴ് ജന്മങ്ങള്‍
ഉഴിഞ്ഞ വയറിന്റെ മടക്കുകളില്‍
കണ്ണുകളാല്‍ കാലം വരക്കും
മായാജാലമറിയാതെയവള്‍
കാറ്റിന്‍ കൈയാല്‍ തലോടലുകളെന്നു
ഓര്‍ത്ത് കോള്‍മയിര്‍ കൊള്ളും നേരത്തു
മനപ്പായസം നുകര്‍ന്ന് വരി വണ്ടു കണക്കെ
വട്ടമിട്ടു പറന്നു ചുറ്റും പൂമ്പൊടി മേലാകെ പുരണ്ടു
പാഴ്കിനാവ് കണ്ടു ഞെട്ടിയുണരും പകലിന്റെ
പൈദാഹം തീര്‍ക്കാനാവാതെ എങ്ങോട്ടെന്നില്ലാതെ
മിഴി പായിച്ചു നടക്കുന്നു പാഴ് ജന്മങ്ങള്‍
Comments