അറിയുക ഉള്ളിലുള്ളതിനെ


അറിയുക ഉള്ളിലുള്ളതിനെ

 
അകലങ്ങളില്‍ അഭയം തേടുമ്പോഴും 
അരികത്തു നിന്നതൊക്കെ അറിയാതെ 
അകറ്റുന്നു  അലിഖിത   നിയമങ്ങളെ 
അണയാതെ കാക്കുന്നവര്‍ അറിക

ആര്‍ത്തിരമ്പും അലകടലും 
ആകാശ സഞ്ചയങ്ങളും 
ആര്‍ത്തിയെറും  അരണിയും 
ആനയിക്കുന്ന പ്രപഞ്ച സത്യങ്ങളും 

ഇഴചേര്‍ന്നു നില്‍ക്കുമി പരിണിത 
ഇടനാഴിയില്‍ ഇംഗിതമെല്ലാം  
ഈറനണിയിക്കുന്നു വെറും 
ഈണമായി മാത്രം എണ്ണരുതെ     

ഉഴറാതെ ഉലയാതെ ഉണ്മയെ അറിഞ്ഞു 
ഉലകത്തില്‍ തന്നെ സ്വര്‍ഗ്ഗ നരകങ്ങള്‍ 
ഉഴം കാത്തു കഴിയാതെ മുന്നേറുക 
ഉമയുന്ന മനസ്സിന്‍ മാലിന്യങ്ങളെയകറ്റുക     

ഊനം മകറ്റാമിനിയും ഊറുമി കാപട്യ ങ്ങളെ 
ഊക്കൊടെ വലിച്ചെറിയുക മര്‍ത്ത്യരെ 
ഊയലാടും മനസ്സിനെ കടിഞ്ഞാണിടു
ഊമയെന്ന നാട്യം ചിലപ്പോള്‍ അനിവാര്യം 

ഋഷി തുല്യരാം കവികള്‍ പാടിയതോക്കെ 
ഋക്ഷരമല്ലെന്നറിക പരിമള കുസുമങ്ങള്‍ പോല്‍ 
ഋശം കണക്കെ മിന്നിന്നു ഇന്നും 
ഋഷി വചനങ്ങള്‍ പോല്‍ എന്നും 

എലുക തേടാതെ മുന്നേറുക 
എളുതായി ഉള്ളോരി  ജീവിതമെന്ന
ഏടുകളില്‍ പരിശുദ്ധി നിറച്ചു 
എകമാം ആ സത്തയെ അറിഞ്ഞു 
ഐശ്വര്യമാം ജീവിതത്തെ നയിക്കാം  

ഒരുമയെന്ന സത്യമറിഞ്ഞു 
ഒരുമിച്ചു മുന്നേറാം 
ഓജസ്സ് വര്‍ദ്ധിപ്പിക്കാം 
ഔഷധ തുല്യമാം 
അനുഗ്രഹം നേടുക 
"അ" കര   "ഉ" കര  "മ' കാരങ്ങളെ ഉള്ളിലുറപ്പിച്ചു   
  

Comments

keraladasanunni said…
പരമമായ ജ്ഞാനം അതത്രേ.
Unknown said…
anugrahikku.........
അക്ഷരാര്‍ത്ഥത്തില്‍ ഏറെ മനോഹരമായി...
രസകരം അര്‍ത്ഥസഭുഷടം മനോഹരം
V Kamaldharan said…
"എകമാം ആ സത്തയെ അറിഞ്ഞു
ഐശ്വര്യമാം ജീവിതത്തെ നയിക്കാം....."അ" കര "ഉ" കര "മ' കാരങ്ങളെ ഉള്ളിലുറപ്പിച്ചു"

അതെ ഉള്ളിലുള്ള സത്തയെ/സത്തിനെ ഗ്രഹിച്ച്, മുന്നോട്ടുള്ള പ്രയാണം തുടരുക. സത്വ-രജ-തമോഗുണങ്ങള്‍ക്കും, ശീതോഷ്ണ-സുഖദുഃഖാദി ദ്വന്ദങ്ങള്‍ക്കും അതീതമായി നിലകൊള്ളുന്ന, പ്രപഞ്ച ബീജസ്വരൂപത്തെയാണ് അറിയേണ്ടത്. അതിന് ആദിമദ്ധ്യാന്തങ്ങളെ പ്രതിനിധീകരിയ്‍ക്കുന്ന, അ ഉ മ്-"AUM" എന്ന പ്രണവമന്ത്രോപാസന അത്യുത്തമം.

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “