ഇത് വെറും ജീവിത വേഷങ്ങള്‍
ഇത് വെറും ജീവിത വേഷങ്ങള്‍
വേഷങ്ങള്‍ ആടി തീരുവോളം
വിഷമങ്ങളൊക്കെ മറന്നിടുന്നു
വെളുക്കുന്നേരമറിയുന്നു
വച്ചു നീട്ടിയവയാല്‍ വയറല്ല
വിതുമ്പും കണ്ണല്ലോ നിറഞ്ഞത്
വല്ലവിധേന ചുട്ടിയും താടിയും
വലിച്ചെറിഞ്ഞു കലാകരനെന്നു
വിളിക്കപ്പെടാതെ വലിഞ്ഞു നടന്നു
വിളിപ്പാടകലത്തിലല്ലാത്തൊരു
വിളയിടത്തില്‍ കൂലിപണിക്കാരനായി
വെയിലേറ്റു വിയര്‍ത്തു നിന്നു
വലിക്കുന്നു ജീവിത ഭാരമത്രയും ...
വലിയ ആട്ട വിളക്ക് തെളിയും നേരം
വന്നു ചേരുന്നു വീണ്ടും വേഷഭാവ പകര്‍ച്ച
Comments
ആഴ്ന്ന് പൊകുന്നവര്‍ ..
ഒരിറ്റ് അന്നത്തിന് വേണ്ടീ
കൂലിപണിയില്‍ അഭയം കാണുന്നവര്‍
വേഷങ്ങളുടെ , ചുട്ടികളുടെ നടുവില്‍
ചമയ വിളക്കിന്റെ തെളിമയില്‍
ആരും മറന്നു പോകുന്നു
അവന്റെ ഉള്‍തുടുപ്പുകള്‍ .. അതവനു മാത്രം
സ്വന്തമല്ലൊ .. ആശംസകള്‍ സഖേ ..
നല്ല ചിന്ത പങ്കു വെച്ചു.....