Posts

ശങ്കരാ നിൻ തിരു ജടയിൽ നിന്നും - ശിവ ഭജന

ശങ്കരാ നിൻ തിരു ജടയിൽ നിന്നും - ശിവ ഭജന  ശങ്കരാ നിൻ ജടയിൽ നിന്നും  ഒഴുകുന്നുവല്ലോ ഗംഗാ ധാര ആകാശ ഗംഗയിൽ  താരകം  പോലെ മിന്നുന്നുവല്ലോ   നയന മനോഹരം മോഹിതം  ശങ്കരാ നിൻ ജടയിൽ നിന്നും  ഒഴുകുന്നുവല്ലോ ഗംഗാ ധാര ശങ്കരാ നിൻ ജടയിൽ നിന്നും  ഒഴുകുന്നുവല്ലോ ഗംഗാ ധാര കഴുത്തിൽ രുദ്രാക്ഷമാല  തിരു നെറ്റിയിൽ ഭസ്മക്കുറിയും  നിദാനം മുഴങ്ങുന്നു  ഡമരുകവും കൈയ്യിൽ  ത്രിശൂലവും  ഗംഗാ ധാരയും  ശങ്കരാ നിൻ ജടയിൽ നിന്നും  ഒഴുകുന്നുവല്ലോ ഗംഗാ ധാര ശങ്കരാ നിൻ ജടയിൽ നിന്നും  ഒഴുകുന്നുവല്ലോ ഗംഗാ ധാര ശേഷ നാഗം കഴുത്തിൽ മാല  സ്വർണവർണ്ണ കപാല കമണ്ഡലം  നന്ദികേശന്റെ ആലാപന മധുരവും  ഗണപതി അരുകിൽ ചവിട്ടുന്നു നൃത്തം    ശങ്കരാ നിൻ തിരു ജടയിൽ നിന്നും  ഒഴുകുന്നുവല്ലോ ഗംഗാ ധാര ശങ്കരാ നിൻ ജടയിൽ നിന്നും  ഒഴുകുന്നുവല്ലോ ഗംഗാ ധാര യോഗികളുടെ കണ്ഠങ്ങളിൽ   താണ്ഡവ മന്ത്രമുഖരിതം  ജയ് ജയ് ശങ്കര ഘോഷം  ഓംകാര ധാര മുഴങ്ങി  ശങ്കരാ നിൻ ജടയിൽ നിന്നും  ഒഴുകുന്നുവല്ലോ ഗംഗാ ധാര ശങ്കരാ നിൻ ജടയിൽ നിന്നും  ഒ...

രാമാ രാമഃ രാമ പാഹിമാം

രാമാ രാമ ജപിച്ചമനമേ  രായകറ്റുക മനമേ  എന്നു നീ വന്നുയെന്നിൽ  നിറയും സാഗരം കണക്കെ  രാമാ രാമഃ രാമ പാഹിമാം രത്‌നാകരനായി വാല്മീകിയായ്  ശബരിയായി മാറി ഞാൻ  ഭജന ഭാവങ്ങളറിയാതെ  നിൻ നാമങ്ങൾ ജപിക്കുന്നെനേം  രാമാ രാമ ജപിച്ചമനമേ  രായകറ്റുക മനമേ  എന്നു നീ വന്നുയെന്നിൽ  നിറയും സാഗരം കണക്കെ  രാമാ രാമഃ രാമ പാഹിമാം നിത്യം ജപിക്കുന്നു നിൻ നാമം  തുരിയത്തിലായറിയുന്നേൻ  അനുഭമെത്ര സുഖകരവു- മെങ്ങനെ ഞാൻ വർണ്ണിക്കും  രാമാ രാമഃ രാമ പാഹിമാം കലിയുടെ പിടിയിലമർന്നു  നിൻ നാമം മറക്കുന്നേൻ  നിത്യം ജപിച്ചു നിന്നരികിൽ  വന്നീടുവാൻ ജപിക്കുന്നേൻ  രാമാ രാമഃ രാമ പാഹിമാം നിൻ ഭക്തിയാൽ നിത്യം  നിൻ നാമം ജപിക്കാൻ  ത്രാണി തരണേ  രാമാ രാമഃ രാമ പാഹിമാം രാമാ രാമ ജപിച്ചമനമേ  രായകറ്റുക മനമേ  എന്നു നീ വന്നുയെന്നിൽ  നിറയും സാഗരം കണക്കെ  രാമാ രാമഃ രാമ പാഹിമാം ജീ ആർ കവിയൂർ  29 .11 .2020

ധന്യമായേനെ

ധന്യമായെനേ അയോദ്ധ്യാ നഗരം പോലെ എൻ  രഘുവരൻറെ പാദം പതിഞ്ഞ മണ്ണിൽ  എനിക്ക് കഴിയുവാൻ കഴിഞ്ഞെങ്കിൽ  ജീവിതമെത്ര ധന്യമായെനേം   ദശരഥന്റെ മകനായി പിറന്നും  ആജ്ഞാനുവർത്തിയാം  പ്രജാതല്പരനാം ചക്രവർത്തിയുടെ  പാദം പതിഞ്ഞ മണ്ണിലായി  ജനിച്ചിരുന്നെങ്കിലെത്ര  ജന്മം ധന്യമായെനേ  ലക്ഷ്മണനെ പോലെ ഒരു അനുജനും    കൗസല്യപോലെ ഒരു അമ്മയും  സ്വാമി താങ്കളെ പോലെ  എന്നരികിൽ ഉണ്ടായിരുന്നെങ്കിൽ  ജീവിതമെത്ര  ധന്യമായെനേ  ഭരതനെ പോലെ ത്യാഗം കൊണ്ടും  ഊർമ്മിളയെ പോലെ പതിവ്രതയും   സീതയെ പോലെ ഒരു നാരിയും  ലവകുശന്മാരേ പോലെ മക്കളും  ഉണ്ടായിരുന്നെങ്കിലായ് - ജീവിതമെത്ര  ധന്യമായെനേ  ശ്രവണകുമാരനെ പോലെ അർപ്പണവും  ശബരിയിയെ പോലെ ഭക്തിയും  ഹനുമാനെ പോലെ നിഷ്ടയും ശക്തിയും  ഉണ്ടായിരുന്നെങ്കിലായ് - ജീവിതമെത്ര  ധന്യമായെനേ അയോദ്ധ്യാ നഗരം പോലെ എൻ  രഘുവരൻറെ പാദം പതിഞ്ഞ മണ്ണിൽ  എനിക്ക് കഴിയുവാൻ കഴിഞ്ഞെങ്കിൽ  ജീവിതമെത്ര ധന്യമായെനേ   ജീ ആർ കവിയൂർ  29 .11 .2020

പൂത്തുലഞ്ഞുവല്ലോ ( ഗസൽ )

പൂത്തുലഞ്ഞുവല്ലോ ( ഗസൽ ) ഏതോ രാഗ വസന്തം വിരുന്നു വന്നെൻ മനസ്സാം വാടികയിൽ  പ്രണയം പൂത്തുലഞ്ഞു  മൗനം കനക്കും വേളകളിൽ    നെടുവീർപ്പുകൾ ഉടഞ്ഞു ചിത്തം പെയ്തൊഴിഞ്ഞു ഓർമ്മ കടലായി തിരയിളകി   കരയെ പുണർന്ന് അകലുന്നു  ഏതോ  വികാരത്താൽ കടൽ ഇതൊന്നുമറിയാതെ നാം  ഞാനും നീയുമെന്ന  ബിന്ദുക്കൾ വീണ്ടു രേഖയായി ജീവിതവഴികളിൽ അവസാനം ചോദ്യചിഹ്നമായി നിൽപ്പൂ  മൗനമൊരു പ്രണയ ഗസലായ്‌ ഏതോ രാഗ വസന്തം വിരുന്നു വന്നെൻ മനസ്സാം വാടികയിൽ പ്രണയം പൂത്തുലഞ്ഞുവല്ലോ സഖേ.. ജീ ആർ കവിയൂർ 28.11.2020.

മറക്കില്ല നിന്നെ മറഡോണയേ....

Image
മറക്കില്ല നിന്നെ മറഡോണയേ.... കൊടിയ പട്ടിണിയും പരവേശങ്ങളും നെടിയ നാളുകൾ താണ്ടി മുന്നേറി  ലോകകപ്പുകൾ മുത്തമിട്ട ഏറെ അർജൻറീനയുടെ അഭിമാനമാർന്നങ്ങു ലോകത്തിൻ കാല്പന്തിന്റെ ദൈവ വഴികളിൽ പെലേയുടെ മായിക പ്രഭാ വലയങ്ങൾ കടന്ന് അർജൻറീനയിലെ കൊറിൻറസ് പ്രവിശ്യയിൽ നിന്ന്  ആർജിച്ച കരുത്തുള്ള പോരാളിയായ് കാലങ്ങളേറെ കഴിച്ചു ഗോൾ വലയങ്ങൾ കിടിലൻ മാന്ത്രിക നിമിഷങ്ങൾ തീർത്ത് കനവുകൾ അപ്പുറത്തെ ചക്രവാളങ്ങളിൽ കാൽപന്തിനെ രാജാവ് നാടുനീങ്ങി  മറക്കാനാവില്ല കായിക ലോകമേ നിനക്ക് ഇല്ല മറക്കില്ലൊരിക്കലും മറഡോണ നിന്നെ മനസ്സിൽ നിന്നും മായുകയില്ല നിൻ മാന്ത്രിക ചുവടേറ്റ ഗോൾ വലയങ്ങളുടെ തിളക്കം  ജി ആർ കവിയൂർ  25 11 2020

എന്തേ മനമിത്ര ചഞ്ചമായ് (കവിത)

എന്തേ മനമിത്ര ചഞ്ചമായ്  (കവിത) എന്തിനോ വേണ്ടി കൺ തുടിപ്പൂ എന്തേ മനമിത്ര ചഞ്ചമായ് എന്നരികിൽ വന്നു നീ വന്നു  എതിരേല്പു ഓർമ്മ ചിന്തുകളിലിന്ന്  നെഞ്ചോളമാഴമുള്ള  ചേറ്റു കുളത്തിലിറങ്ങി  നിനക്കായി മാത്രമായി ഇറുത്ത ആമ്പൽപ്പൂപ്പുഞ്ചിരിയിന്നെവിടെ  നിനക്ക് ഓർമ്മയുണ്ടോയെന്നറിയില്ല  നാം പങ്കിട്ട മാനം കാണാ മയിൽപ്പീലിത്തുണ്ടുകളിന്നും പുസ്തകത്താളിൽ ഉണർന്നിരിപ്പൂ കൊഴിയുന്നില്ല ഓർമ്മകളിന്നും കൊഴിയെറിഞ്ഞു ചക്കരച്ചിമാങ്ങാ നിൻ കൈകളിൽ തന്നിരുന്നപ്പോൾ  നീ സമ്മാനിച്ച പുഞ്ചിരിപ്പൂവിന്നെവിടെ കല്ലുകൊത്തി കളിച്ചോരാ പള്ളിക്കൂട ഇറയത്ത് മഴവന്ന നാളുകളിൽ  മാനം നോക്കി നിന്ന നിനക്കു വാഴയില കുടയാക്കി തന്നതീ വൈകിയ വേളകളിൽ ഓർക്കുമ്പോൾ  എന്തേ കൺതുടിപ്പു ഇപ്പോഴും  എന്തേ മനമിത്ര ചഞ്ചലമായ് പ്രിയതേ  ജീ ആർ കവിയൂർ  24.11.2020 01:24

നീ എനിക്ക് .. (ഗസൽ)

Image
നീ എനിക്ക് .. (ഗസൽ) നീയെനിക്കേകിയ മധുരസ്വപ്നങ്ങൾ  മായിക ഭാവങ്ങൾ  തരളിതമായി  ഓർമ്മകൾ നൽകും മരീചികയിലൂടെ  ചിരകാലം ഇനിയും ലഹരാനുഭൂതി അനുഭവിക്കട്ടെയോ... ഒഴുകിവരും കാറ്റിൻ  അലകൾ തൊട്ട് അകലുമ്പോൾ അറിയുന്നു നിൻ സാമീപ്യം സുന്ദരം സുഖകരം പ്രിയതേ.. നീയെനിക്കേകിയ മധുരസ്വപ്നങ്ങൾ  മായിക ഭാവങ്ങൾ  തരളിതമായി.. ജീ ആർ കവിയൂർ 23.11.2020 2.45 am