കണ്ണന്റെ സ്വപ്നങ്ങൾ
കണ്ണന്റെ സ്വപ്നങ്ങൾ
ആനന്ദക്കണ്ണീർ തൂകി മെല്ലെ
"കണ്ണാ" എന്നു വിളിച്ചിടേണം
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ
ഉണരും വരെയീ മിഴിയിൽ വിരിയും
കനവുകൾ സത്യമായ് മാറുകയല്ലേ?
വെറുതേ കാണും വ്യഥകൾ വെടിഞ്ഞ്
മനസ്സിൽ കണ്ണനെ കാണുകയല്ലേ?
ആനന്ദക്കണ്ണീർ തൂകി മെല്ലെ
"കണ്ണാ" എന്നു വിളിച്ചിടേണം
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ
അന്തി മയങ്ങും വേളയിലോമൽ
കണ്ണന്റെ തോളിൽ കൈകൾ ചായ്ക്കാം
രുദ്രതീർത്ഥക്കരയിലൂടെ നാം
ഭക്തിയിലങ്ങനെ വലം വെച്ചു നീങ്ങാം
ആനന്ദക്കണ്ണീർ തൂകി മെല്ലെ
"കണ്ണാ" എന്നു വിളിച്ചിടേണം
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ
മടിയിൽ തല ചായ്ച്ചുറങ്ങും നേരം
പരിഭവമെല്ലാം മെല്ലെ പറയാം
കുളപ്പടവിൻ കുളിർ കാറ്റിൽ ചേർന്ന്
ഹൃദയത്തിൻ ഗീതികൾ മൂളിയിരിക്കാം
ആനന്ദക്കണ്ണീർ തൂകി മെല്ലെ
"കണ്ണാ" എന്നു വിളിച്ചിടേണം
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ
തീരമണയും തിരകൾ പോലെ
തീരാത്തൊരു നൃത്തച്ചുവടു വെക്കാം
ഗോപികമാരോടൊത്തു ചേർന്നൊരു
ഗോപിക്കുറിയുടെ അഴകിൽ ലയിക്കാം
ആനന്ദക്കണ്ണീർ തൂകി മെല്ലെ
"കണ്ണാ" എന്നു വിളിച്ചിടേണം
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ
മാറോടണച്ചു തഴുകി തലോടി
സ്നേഹത്തിൻ ചുംബനമേകിടുമ്പോൾ
ആനന്ദക്കണ്ണീർ തൂകി മെല്ലെ
"കണ്ണാ" എന്നു വിളിച്ചിടേണം
ആനന്ദക്കണ്ണീർ തൂകി മെല്ലെ
"കണ്ണാ" എന്നു വിളിച്ചിടേണം
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ
വിസ്മയച്ചരടിൽ ലോകം കോർത്ത്
ഓടക്കുഴലിൻ തുമ്പിൽ തൂക്കും
എൻ്റെ കൃഷ്ണൻ കനിയുകയാണെങ്കിൽ
കനവുകളിന്നേ പുലരുകില്ലേ?
ആനന്ദക്കണ്ണീർ തൂകി മെല്ലെ
"കണ്ണാ" എന്നു വിളിച്ചിടേണം
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ
ജീ ആർ കവിയൂർ
05-10-2026
(തിരുവല്ല, കവിയൂർ)
Comments