നറുനിലാവിൻ ഓർമ്മകൾ

നറുനിലാവിൻ ഓർമ്മകൾ
നെഞ്ചിലാകെ പടർന്നിറങ്ങി
ഓർമ്മകളുടെ നറുനിലാവ്;
നിഴൽ തേടി നടന്നു പോയി
യൗവനത്തിൻ പടിവരെ.

മധുരനൊമ്പരമുണർന്നു,
മിഴികളിൽ നനവു പടർന്നു;
ചെടികളൊക്കെയും വിതുമ്പിനിന്നു,
മൗനം മെല്ലെ മൊഴിഞ്ഞു.

അക്ഷരമലരുകൾ കൊഴിഞ്ഞു,
അനുരാഗക്കുറികൾ തീർത്തു;
അറിയാതെ പെയ്തൊഴിഞ്ഞു,
കുളിർക്കാറ്റിൽ ഉള്ളം തണുത്തു.

പൂവഴിയിൽ പാദസരമായ്
നീയരികിലായ് വന്നണഞ്ഞു;
മറവിയുടെ തിരശ്ശീലയ്ക്കുള്ളിൽ
മാഞ്ഞുപോയൊരു ഗാനം ഉണർന്നു.

ജീ ആർ കവിയൂർ
05-10-2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

മൗനം പൂക്കും താഴ് വരയിൽ

“ സുപ്രഭാതം “

വിവാഹ വാർഷിക കവിത