മാന്യത
മാന്യത
മറ്റുള്ളവരെ മാനിക്കുന്ന മനസ്സാണ് മാന്യത,
മനുഷ്യനിൽ തെളിയുന്ന മഹത്തായ ഭംഗിയാണ്.
നാം നൽകുന്നതെന്തോ അതുതന്നെ തിരിച്ചുവരും,
നന്മ വിതച്ച വഴിയിൽ നന്മകൾ പൂത്തുലയും.
സ്നേഹം നിറച്ച ഹൃദയം സ്നേഹമേ പകരൂ,
കരുണയുള്ള കണ്ണുകൾ കണ്ണീരൊപ്പി നിൽക്കും.
വാക്കുകൾ മുറിവാകാം, മരുന്നാകാം ചിലപ്പോൾ,
പറയുന്നൊരു വാക്കിൽ സ്വഭാവം തെളിയും.
പണവും പദവിയും കൂടെയില്ല യാത്രയിൽ,
പെരുമാറ്റം മാത്രമേ ഓർമ്മയിൽ ശേഷിക്കൂ.
അന്യന്റെ വേദനയിൽ കൈത്താങ്ങാകുമ്പോൾ,
അവിടെയാണ് മനുഷ്യൻ മനുഷ്യനായി മാറുന്നത്.
ആരെയും താഴ്ത്താതെ ഉയർത്തിപ്പിടിക്കൂ,
അപരന്റെ ഹൃദയത്തെ ആദരിച്ചുനടക്കൂ.
ലോകത്തിന് നൽകുന്ന സ്നേഹവും മാന്യതയും,
തിരികെ വരും നാളിൽ നമ്മുടെ സമ്പത്താകും.
രചന: ജീ ആർ കവിയൂർ
06-10-2026
തിരുവല്ല, കവിയൂർ
Comments