ഇനിയും എഴുതാത്ത അധ്യായം
ഇനിയും എഴുതാത്ത അധ്യായം
കഴിഞ്ഞുപോയ താളുകൾ കീറിയെറിയേണ്ട,
അവിടെയുണ്ട് നടന്ന വഴികളുടെ അടയാളം;
മാഞ്ഞുപോയ അക്ഷരങ്ങൾക്കിടയിലും
ജീവിതം ഒളിപ്പിച്ചുവെച്ചിട്ടുണ്ട് അർത്ഥം.
അവസാനമെന്ന് വിധിയെഴുതുന്നവർക്ക്
അറിയില്ല—കഥ ഇനിയും തുടരുന്നെന്ന്;
അടഞ്ഞുപോയ വാതിലുകൾക്കപ്പുറവും
തുറക്കാത്ത ആകാശങ്ങൾ കാത്തിരിപ്പുണ്ട്.
ഇന്നലെ വരച്ച അതിരുകൾക്കപ്പുറം
നാളെയൊരു പുതിയ പാത തെളിയും;
അവസാനമെന്ന് കരുതിയ നിമിഷത്തിൽ
ആരംഭത്തിന്റെ വിത്ത് മുളച്ചേക്കാം.
അതുകൊണ്ട് തൂലിക താഴെവെക്കരുത്—
അവസാനവരി ഇനിയും എഴുതിയിട്ടില്ല;
ജീവിതം തന്ന പുസ്തകത്തിന്റെ അടുത്ത താൾ
നിന്റെ കൈയിലാണ്—എഴുതേണ്ടത് നീ തന്നെയാണ്.
ജീ ആർ കവിയൂർ
05-10-2026
(തിരുവല്ല, കവിയൂർ)
Comments