പഠിച്ചതെന്ത്
പഠിച്ചതെന്ത്
ആളുകൾ ഇത്രയധികം പഠിച്ചിട്ടും
എന്താണ് യഥാർത്ഥത്തിൽ പഠിക്കുന്നത്?
പരസ്പരം താഴ്ത്തിക്കെട്ടുവാനും,
അന്യന്റെ തെറ്റുകൾ എണ്ണുവാനും മാത്രം.
അറിവിന്റെ വെളിച്ചം നേടിയിട്ടും
അഹങ്കാരത്തിൻ ഇരുളിൽ കഴിയുന്നു,
വാക്കുകൾ കൊണ്ട് മുറിവേൽപ്പിക്കുമ്പോൾ
മനുഷ്യത്വം എവിടെയോ മറന്നുപോകുന്നു.
പുസ്തകത്താളുകൾ മറിച്ചിട്ടും
ഹൃദയത്താളുകൾ വായിക്കാത്തവർ,
വലിയ വലിയ വാക്കുകൾ പറയുമ്പോഴും
ചെറിയൊരു സ്നേഹം നൽകാത്തവർ.
പഠിപ്പിച്ച പാഠങ്ങൾ ഏറെയുണ്ടെങ്കിലും
പഠിക്കേണ്ടതൊന്നേ ബാക്കിയുള്ളൂ—
മറ്റൊരാളുടെ വേദന തിരിച്ചറിയുവാനും,
മനുഷ്യനായി ജീവിക്കുവാനും.
രചന: ജീ ആർ കവിയൂർ
06-10-2026
തിരുവല്ല, കവിയൂർ
Comments