വീഴ്ചയുടെ പാഠം
വീഴ്ചയുടെ പാഠം
ഉയരങ്ങളിലേക്കുള്ള യാത്രയിൽ ഒരിക്കൽ,
കാലിടറി താഴേക്ക് വീണുപോയി;
തകർന്നത് സ്വപ്നങ്ങളായിരുന്നില്ല
സ്വയം കുറിച്ചുള്ള ചില ധാരണകളായിരുന്നു.
വഴിയരികിൽ വീണുകിടന്ന നേരത്ത്,
ഒപ്പമുണ്ടായിരുന്നവർ പലരും പിരിഞ്ഞു;
കൈത്താങ്ങില്ലാത്ത ആ നിശ്ശബ്ദതയിൽ
സ്വന്തം കൈകളുടെ കരുത്തറിഞ്ഞു.
വീഴ്ച വേദനിപ്പിച്ചെങ്കിലും പഠിപ്പിച്ചു—
ഉയരം മാത്രം ജീവിതത്തിന്റെ അളവല്ല;
താഴെ വീണ മണ്ണിലും വിത്തുകൾ മുളയ്ക്കും,
അവിടെ നിന്നാണ് വനങ്ങൾ പിറക്കുന്നത്.
ഇനി വീഴ്ചയെ ഭയപ്പെടേണ്ടതില്ല,
ഓരോ തകർച്ചയും ഒരു പാഠമാകുമ്പോൾ;
വീണിടം തോൽവിയുടെ അടയാളമല്ല—
അവിടെ നിന്നുയർന്നതിന്റെ സാക്ഷ്യമാണ്.
ജീ ആർ കവിയൂർ
05-10-2026
(തിരുവല്ല, കവിയൂർ)
Comments