നീലനിലാവിൻ ചോട്ടിൽ
നീലനിലാവിൻ ചോട്ടിൽ
(പല്ലവി)
നീലനിലാവിൻ ചോട്ടിൽ
നിനക്കായ് കിനാവു കണ്ടു
രാപകൽ മറന്നെൻ മനസ്സിൽ
നിന്നെയായ് കാത്തിരുന്നു...
(ചരണം 1)
പുലരി തൻ പൊൻകിരണം വീണ നേരം
കുളിർകാറ്റിൽ പൂത്തുലയും മലർവാടി
നിമിഷങ്ങൾ നീന്തിനീങ്ങും സന്ധ്യയോളം
നിൻ ഓർമ്മതൻ ചില്ലയിൽ ആടിയാടി...
(പല്ലവി)
നീലനിലാവിൻ ചോട്ടിൽ
നിനക്കായ് കിനാവു കണ്ടു
രാപകൽ മറന്നെൻ മനസ്സിൽ
നിന്നെയായ് കാത്തിരുന്നു...
(ചരണം 2)
അകലെയായ് കേൾക്കുന്ന പാദസ്വനത്തിൽ
അറിയാതെൻ ഉള്ളിൽ വിരിയും പ്രണയം
ഇരുളിന്റെ മാറിലായ് ഏകാന്തമാകുമ്പോൾ
മൊഴികളിൽ നീയെൻ നക്ഷത്രമായി...
(ചരണം 3)
മിഴികളിൽ മായാത്തൊരു നിൻ രൂപം
മനസ്സിന്റെ വീണയിൽ മധുരരാഗം
വരുവാനായ് കാത്തിരുന്നൊരു രാത്രിയിൽ
വിരഹത്തിൻ തേൻതുള്ളി നീയായ് മാറി...
(അവസാന പല്ലവി)
നീലനിലാവിൻ ചോട്ടിൽ
നിനക്കായ് കിനാവു കണ്ടു
രാപകൽ മറന്നെൻ മനസ്സിൽ
നിന്നെയായ് കാത്തിരുന്നു...
നിന്നെയായ് കാത്തിരുന്നു...
രചന: ജീ ആർ കവിയൂർ
06-10-2026
തിരുവല്ല, കവിയൂർ
Comments