പൂരം പൊടി പൂരം

പൂരം പൊടി പൂരം

പാടാം പൂര കാവ്യം കൂടി
പഞ്ചവാദ്യ ഘോഷമൊപ്പം
ആനകളുടെ നടന താളം
മനസ്സില്‍ ഉത്സവമാകാം!

ആകാശം തൊടുന്ന കൈകള്‍
താളമേളം ചുഴറ്റുമ്പോള്‍
കൊമ്പന്‍ മേല്‍ തിടമ്പ് ചാടി
പൊടി പൂരം പാടുന്നു നാം!

വമ്പന്‍ കൊമ്പന്റെ കാവ്യഗതിയില്‍
ചെവിയാട്ടം താളത്തിലായ്
നിറമണിഞ്ഞ മൈതാനങ്ങളില്‍
പൂരക്കാഴ്ച നിറയുന്നു.

ചൂടേറിയ ഉച്ചവേളയിൽ
മുറുകിയ താളമേളം
ശീതികരിച്ച ഓര്‍മ്മയിലെങ്കിലും
ഉത്സവം ഉണരുന്നു പുതുവെളിച്ചം.

കൈതറ്റിയ കാഴ്ചകളെന്ത്‌
മനസ്സിൽ നിത്യം പതിഞ്ഞു നീ
ആരവവും താളമേളവും
ഹൃദയത്തിൽ പാടുന്നു.

ജീ ആർ കവിയൂർ
05 05 2025 

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ