മഴ (കവിത)

 

മഴ 



ഒരു മഴ പെരുമഴ

പെരുകും മഴയൊന്നുവന്നു

പൊഴുതുമില്ലാ പഴുതുമില്ല

പോയൊന്നോളിക്കാൻ 


നീളുന്ന പാതകളിലാഴുന്നു

നിശബ്ദതയിൽ തെളിയുന്നു

മനസ്സിന്റെ വാതിൽ തട്ടുന്നു

നിനവുകൾ തളിർക്കുമ്പോൾ


നീർമിഴികൾ നിറയവേ

നിമിഷങ്ങൾ പൊട്ടിവീഴും

നിറംമങ്ങാത്തൊരു കനവ്

വേനലിൽ മറഞ്ഞിരുന്നതെല്ലാം

വേദനയോടെ ദാഹത്താൽ കാത്തിരിക്കുന്നേരം 


പറഞ്ഞു പാടിയും വന്നപ്പോൾ

പഴിയിത് പറയുന്നിന്നു

പാവം വന്നില്ലയെങ്കിലും

പെരുത്ത കുറ്റം ചുമത്തുന്നു


ജീ ആർ കവിയൂർ

26 05 2025

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ