ഇടവപ്പാതിയിലായ്…"( ഗാനം )

ഇടവപ്പാതിയിലായ്…"( ഗാനം )

ഇടവപ്പാതി,
നനഞ്ഞൊരെന്നരികിലായിടനെഞ്ചിൽ വന്നലച്ച, നിറമാർന്ന ശലഭമേ!
ഈണത്തിൽ പാടിയ,
അനുരാഗഗാനമെത്രയിഷ്ടമായിരുന്നെന്നറിയുന്നുവോ?

മഴത്തുള്ളികളിലായ് ഞാൻ നിൻ തിരിച്ചു വരവ് കാത്തു…

ഇലച്ചാർത്തിൻ-
നിഴലിൽനൃത്തംവയ്ക്കുമിളംങ്കാറ്റിനിക്കിളി കൂട്ടുംമൃദുസ്പർശം,
ഇഴചേർന്നോർമ്മകളുടെ സ്വപ്നങ്ങളി-
ണയായ് തുണയായ്
കൂടെ നീ വരുമോ?

മഴത്തുള്ളികളിലായ് ഞാൻ നിൻ തിരിച്ചു വരവ് കാത്തു…

പഴയൊരു പൂക്കാലംപോലെ പകലുകളിൽ
പ്രണയവീണതൻ തന്തിയിൽ 
കരംഗുലികൾ താളം പിടിക്കുമ്പോൾ
നിർമിഴിയാകെ നൃത്തം വച്ചു സ്നേഹത്തിനായ് ഹൃദയ മിടിപ്പോടെ മൗനമായി കാത്തുനിന്നു നിനക്കായ്

മഴത്തുള്ളികളിലായ് ഞാൻ നിൻ തിരിച്ചു വരവ് കാത്തു…

ജീ ആർ കവിയൂർ
19 05 2025

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ