ഏകാന്ത ചിന്തകൾ - 197

ഏകാന്ത ചിന്തകൾ - 197

"
നിശബ്ദമായൊരു വഴിയിലൂടെ ചില നിമിഷങ്ങൾ ചേർന്ന് പോവുന്നു പകൽപ്പുഴയിൽ പ്രതിബിംബങ്ങൾ ഓർമ്മകൾ പോലെ ഉണരുന്നു

നിഴലുകൾ കൂടെ നടന്നു പോകും പാതിരാക്കാറ്റ് തോഴനാകുന്നു ഹൃദയതാളത്തിൽ പാട്ടായി അപരിചിതൻ ഒരൽപം ചിരിക്കും

ചില മുഖങ്ങൾ മറവിയാകുന്നു 
ചിതലിച്ച പാദങ്ങൾ പറയാതെ പൂവിതളുകൾ പോലെ വീഴുമ്പോൾ യാത്രയിൽ ഞാൻ മാത്രം തനിയെ.

ജീ ആർ കവിയൂർ
13 05 2025

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ