ഭാഷയുടെ യാത്ര
ഭാഷയുടെ യാത്ര
ആദിമ കാലത്ത്
കൈക്കലാശം കാട്ടി
മാനവർ ആശയം
പങ്കുവയ്ക്കെ
വാക്കുകൾ പിറവിയെടുത്തു
മനസ്സിൻ്റെ വഴികളും തുറന്നു.
മാതൃഭാഷ മലയാളം എത്ര പ്രിയമെങ്കിലും
ജീവിതം മുന്നോട്ട് നയിക്കാൻ സ്നേഹം പകരെ ഭാഷതൻ സൗന്ദര്യം കണ്ടു,
ഭാരതമാകെ ഔദ്യോഗികം
ഇരുപത്തിരണ്ടു ഭാഷകൾ!
രണ്ടു മൈൽ നടക്കെ
ജലത്തിൻ രുചിമാറും
നാലു മൈൽ കടക്കെ ഭാഷ തന്നെ മാറിടും
അത്രമേൽ ചിന്തതൻ നിറവാണ്
ബഹുഭാഷതൻ ഭാരതം
മഹത്വര ദേശമല്ലോ!
പോരടിച്ചു ഭാഷക്കായെങ്കിലും പാരം ഐക്യമേറി
നാനത്വത്തിൽ ഏകത്വം!
ഗണിതം മുതൽ സംഗീതം വരെ ഭാഷകളാൽ മനുജർ പടവുകളേറി നിത്യം
നവ വാതായനം തുറക്കെ പുതുമകൾക്കൊപ്പമീ
ഭാഷകളും!
ജീ ആർ കവിയൂർ
23 05 2025
Comments