ഏകാന്ത ചിന്തകൾ - 193

ഏകാന്ത ചിന്തകൾ - 193


കൈ താങ്ങാകുന്നു

നമ്മെ വിട്ടുപോകാതെ കൂടെയുണ്ട് ദൈവം
നിഴലായി എല്ലായ്പ്പോഴും തണലാകുന്നു

കണ്ണീരിൽ ഒരു ആശ്വാസമാകുന്നു
വേദനയിൽ ഒറ്റയ്ക്കുള്ള സമയത്ത് കൂടെ നിൽക്കുന്നു

തെറ്റിയ വഴികൾക്ക് ദീപമായി തെളിക്കുന്നു
അവസാനമായൊരു പ്രതീക്ഷയായ് തെളിയുന്നു

ഭ്രാന്തായി ചിന്തകൾ ഉലഞ്ഞപ്പോൾ ശാന്തിയാകുന്നു
തളർന്ന ഹൃദയത്തിൽ കരുത്ത് പകരുന്നു

വീണ്ടും തുടങ്ങാൻ ആത്മവിശ്വാസം നൽകുന്നു
ഉറപ്പായി കൈപിടിച്ചു നയിക്കുന്നു

ഇരുട്ടിൽ ഒരു പ്രകാശം പോലെ ഉണ്ടാകുന്നു
പ്രതീക്ഷയുടെ തീപന്തമായി നമ്മെ ഉണർത്തുന്നു

ജീ ആർ കവിയൂർ
10 05 2025





Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ