സൈനികർക്കും രാജ്യ അതിർത്തി പ്രദേശങ്ങളിലുള്ള ജനങ്ങൾക്കുമായി (ഒരു പ്രാർത്ഥനാ ഗാനം)
സൈനികർക്കും രാജ്യ അതിർത്തി പ്രദേശങ്ങളിലുള്ള ജനങ്ങൾക്കുമായി (ഒരു പ്രാർത്ഥനാ ഗാനം)
പരിശുദ്ധനും സർവ്വശക്തനായ ദൈവമേ,
ആവിടുത്തോട് ഉള്ളഴിഞ്ഞു പ്രാർത്ഥിക്കുന്നെൻ
രാജ്യത്തിൻ അതിരുകാക്കും സൈനികർക്കും അതിർത്തിയിൽ നിവസികും ജനങ്ങൾക്കും
അവിടുന്നു അനന്തശക്തിയും ശാന്തിയുമേകണമേ.
അചഞ്ചലമായ മനസ്സോടെ അവർക്കായ്
ഭയരഹിതമായി ജീവിക്കാംവണ്ണം ധൈര്യവും വിവേകവും നൽകണേ;
കണ്ണീരില്ലാതെ കനിവിൻ വഴി നടക്കാൻ തുണയായിരിക്കണേ ദൈവമേ.
പരിശുദ്ധനും സർവ്വശക്തനായ ദൈവമേ,
ആവിടുത്തോട് ഉള്ളഴിഞ്ഞു പ്രാർത്ഥിക്കുന്നെൻ
കനിവോടെ കാക്കേണമേ പടയാളികളെ,
കൊടുങ്കാറ്റുപോലെ വീശുന്ന ഭീഷണികളിൽ നിന്നും
കുടുംബത്തിനായ് ദീപമായ് തെളിയണേ,
ദിനരാത്രങ്ങളില്ലാതെ സംരക്ഷണമേകണമേ.
പരിശുദ്ധനും സർവ്വശക്തനായ ദൈവമേ,
ആവിടുത്തോട് ഉള്ളഴിഞ്ഞു പ്രാർത്ഥിക്കുന്നെൻ
അവിടത്തെ ജനങ്ങൾക്കായി
പകയൊഴിഞ്ഞു സമാധാനം നൽകണേ
മനസ്സിന് തണലായി നീ കനിവായ്,
സ്നേഹപൂർണ്ണമാം അങ്ങതൻ തിരുക്കരം നീട്ടണമേ
പരിശുദ്ധനും സർവ്വശക്തനായ ദൈവമേ,
ആവിടുത്തോട് ഉള്ളഴിഞ്ഞു പ്രാർത്ഥിക്കുന്നെൻ
പോരാട്ടങ്ങളില്ലാത്ത ലോകത്തിനായ്,
മനുഷ്യസ്നേഹത്തിന്റെ വഴിയൊരുക്കേണം;
ദയാമയാ അനുഗ്രഹിക്കേണമേ,
സ്നേഹത്തിന്റെ ജ്യോതി തെളിയിക്കേണമേ.
പരിശുദ്ധനും സർവ്വശക്തനായ ദൈവമേ,
ആവിടുത്തോട് ഉള്ളഴിഞ്ഞു പ്രാർത്ഥിക്കുന്നെൻ
ജീ ആർ കവിയൂർ
09 05 2025
Comments