പ്രാർത്ഥന, നിനക്കായി (ഗസൽ)

പ്രാർത്ഥന, നിനക്കായി (ഗസൽ)

ആജീവനാന്തം കാത്തിരുന്നു നിനക്കായി
കാത്തിരിപ്പിൻ തീക്ഷ്ണതയറിയുമോ നീ, നിനക്കായി

ആരെയൊക്കെ സ്നേഹിക്കുവാൻ ശ്രമിച്ചെങ്കിലും
ആദ്യാനുരാഗം മറക്കുവാനായില്ല, നിനക്കായി

ഇന്നുമേറെ ഏകാന്തതയിൽ നിൻ മൗന സാന്നിധ്യം
എന്നെ ഞാൻ മറക്കുന്നു, നിൻ നിഴലായി, നിനക്കായി

ഓരോ അക്ഷരവും നിറയുന്നു മധുരനോവായ്
എഴുതുന്നു പാടുന്നു വരികളായ്, നിനക്കായി

ജിയാറിന്റെ ഓർമ്മകൾ മുരടിക്കുവോളം
ഹൃദയമാകെ നിറഞ്ഞെൻ പ്രാർത്ഥന, നിനക്കായി

ജീ ആർ കവിയൂർ
24 05 2025

Comments