ഏകാന്ത ചിന്തകൾ - 191

ഏകാന്ത ചിന്തകൾ - 191


ഈ ഭൂമിയിലെ സഞ്ചാരം ചില നിമിഷങ്ങൾ മാത്രം,
താൽക്കാലികതയുടെ നിഴലിലായ് ഓർമ്മകൾ നടക്കും.
ഞാനെന്ന ഭാവങ്ങൾക്ക് ഇടമില്ലെന്ന് മനസ്സിലാകുമ്പോൾ,
മിണ്ടാതെ ജീവിക്കാൻ സ്നേഹവും മതിയാകും.

ആവശ്യങ്ങൾക്കായി കണ്ണുകൾ തിരിയുമ്പോൾ,
അനാവശ്യങ്ങൾ സ്വയം വഴിമാറും.
ഒരു മരണത്തോടെ കെട്ടിപ്പിടിച്ച ബന്ധങ്ങൾ ഒടിഞ്ഞ് ചിതറും,
സ്നേഹത്തിന്റെ കുരുക്കുകൾ ക്ഷണത്തിൽ അകന്നുപോകും.

മറുപടി പ്രതീക്ഷിക്കാതെ വാക്കുകൾ ഉറങ്ങും,
വ്യത്യാസങ്ങൾക്കപ്പുറം ശാന്തി വിരിയും.
കാലം ഒരു കാറ്റുപോലെ പുറത്തേക്ക് ഒഴുകുമ്പോൾ,
ജീവിതം ഒരു ശുദ്ധമായ പ്രാർത്ഥനയായി മാറും.

ജീ ആർ കവിയൂർ
08 05 2025


Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ