ഏകാന്ത ചിന്തകൾ - 195

ഏകാന്ത ചിന്തകൾ - 195

അവകാശം പോലെ പറയും വാക്കുകൾ
ആളുകളുടെ ഹൃദയത്തിൽ അടയാളമാകും
നാമറിയാതെ വിരിയുന്ന വാക്കുകൾ
മറ്റൊരാളുടെ മനസ്സിന് മഞ്ഞുപെയ്യും

ഭക്ഷണം പോലെ സ്വാദില്ലെങ്കിലും
ആ വാക്കുകൾ കരയിക്കാൻ വഴിയൊരുക്കും
വസ്ത്രം പോലെ മനോഹരമല്ലെങ്കിലും
നിരവധിപേർക്കായി ചുണ്ടിൽ കുരുക്കും

മൗനം ചിലപ്പോൾ സംഗീതമാകുമ്പോൾ
വാക്കുകൾ തുളുമ്പുന്ന തീയാകരുത്
സ്നേഹത്തിന്റെ ഉണർവ് നഷ്ടമാകുമ്പോൾ
ഒറ്റവാക്കിനായ് ദാഹമാകാതിരിക്കട്ടെ 

ജീ ആർ കവിയൂർ
12 05 2025

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ