മിഴിപ്പീലികൾ എന്തെ തുടിച്ചു ( ഗാനം)

മിഴിപ്പീലികൾ എന്തെ തുടിച്ചു ( ഗാനം)

അറിയില്ലയെന്തെ മിഴിപ്പീലികൾ
വല്ലാതെ തുടിച്ചു, ഇടനെഞ്ചുമുറക്കെ
മിടിച്ചു ദ്രുത താളത്തിലിടക്ക പോലെ
തിരിഞ്ഞും മറിഞ്ഞുമുറങ്ങാതെ കിടന്നു 

ഒരായിരം ചിന്തകൾ വല്ലാതെ മദിച്ചു 
മനസ്സിന്റെ വാതിൽ തുറന്നുവെച്ചു
മറഞ്ഞുപോയ നിന്റെ പാതയിൽ
കണ്ണീരും കാറ്റും മാത്രം സാക്ഷിയായ്

നിനക്കായ് സൂക്ഷിച്ച പുഞ്ചിരിപ്പൂ
ഇന്നും വേദനയായി വാടി കൊഴിഞ്ഞു
കാതിലൊരു പാട് തൊട്ടുപോകും
നിന്റെ നിഴൽപോലൊരു സ്വനം 

നിശബ്ദമായ് നീ എത്തിയപ്പോൾ
ഉള്ളകം പിന്നെയും തിളച്ചു
ഒരിക്കലും നീയറിയാതിരുന്നെൻ
പ്രണയമീ വരികളിൽ നിറഞ്ഞു നിന്നു 

ജീ ആർ കവിയൂർ
03 05 2025

Comments