ഓം നിത്യാനന്ദ നമഃ ( ഭജന)
ഓം നിത്യാനന്ദ നമഃ ( ഭജന)
നിത്യാനന്ദ രൂപമേ, ശരണം ശരണം ശരണം
അവധൂത സ്വരൂപമേ, ശരണം ശരണം ശരണം
അഖണ്ഡനന്ദ സാഗരമേ
ആത്മാനന്ദ പ്രതീകമേ
അനന്താനന്ദ ദൈവമേ
ശാന്ത സുന്ദരാ പ്രഭോ
നിത്യാനന്ദ രൂപമേ, ശരണം ശരണം ശരണം
അവധൂത സ്വരൂപമേ, ശരണം ശരണം ശരണം
നിത്യ പ്രകാശമായ് വാഴുന്ന
നിജാനന്ദനായ് തിളങ്ങുന്ന
നിരാകാര നിഷ്ക്കളങ്കമാകും
നിര്‍ഗുണ ദിവ്യ രൂപമേ
നിത്യാനന്ദ രൂപമേ, ശരണം ശരണം ശരണം
അവധൂത സ്വരൂപമേ, ശരണം ശരണം ശരണം
അവ്യയ ആത്മാനന്ദനാകുന്ന പ്രഭോ
അദ്വയ തത്വവുമാകുന്നവിടുന്നു
അചിന്ത്യഗുണ സാഗരമേ മഹാപ്രഭോ
അനാദി അനന്തതയും നീയല്ലോ
നിത്യാനന്ദ രൂപമേ, ശരണം ശരണം ശരണം
അവധൂത സ്വരൂപമേ, ശരണം ശരണം ശരണം
ജ്ഞാനാനന്ദം അവിടുന്നല്ലോ
ആത്മജ്യോതി പ്രഭയല്ലോ
ശാന്തതതൻ സന്നിധാനമേ
സത്ഗുരുവിൻ ചൈതന്യമേ
നിത്യാനന്ദ രൂപമേ, ശരണം ശരണം ശരണം
അവധൂത സ്വരൂപമേ, ശരണം ശരണം ശരണം
ജീ ആർ കവിയൂർ
16 05 2025
Comments