സൈനികൻ പാടുന്ന ഗാനം

 സൈനികൻ പാടുന്ന ഗാനം



ഓ പ്രിയേ, പഞ്ചമം പാടുന്ന കുയിലിനോട് ഒന്നു ചോദിച്ചുനോക്കു,

ഏതു കാറ്റിലായീ രാഗധാര പിറന്നത്?

ഹൃദയത്തിൽ പറക്കും ത്രിവർണ്ണ പതാക നീട്ടി,

പാടിയ നെഞ്ചിൽ സൂക്ഷിച്ച ഗാനം.


മരുഭൂമിയിലും പാട്ടിൻ തണൽ,

തണുത്ത രാത്രികൾക്കും താളം നൽകി.

ചെമ്പൈയും ഉള്ളൂരും പാടാത്ത,

സുരലളിതമായ ഈ ശബ്ദസാഗരം.


ഭൂമിയുടെ നിഴൽ, ആകാശ നീലിമയിൽ,

ഓരോ ഹൃദയത്തിലും വിരിയുന്ന സ്നേഹമഴ.

നിസ്സംഗമായി പറയും സത്യം,

സൈനികൻ പാടുന്ന സംഗീതം അതിജീവനമാണ്.


ജീ ആർ കവിയൂർ

20 05 2025


Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “