ഏകാന്ത ചിന്തകൾ - 199
ഏകാന്ത ചിന്തകൾ - 199
ജീവിതമൊരു പുസ്തകമെന്നുവെച്ചാൽ
ഓരോ താളുമൊരു അനുഭവം തന്നെയാകുന്നു
നിറഞ്ഞു നിൽക്കും ചിലതിൽ ദുഖങ്ങളുടെ പെരുമഴ
ചിലത് സന്തോഷത്തിൻ വഴിയിലേയ്ക്കു നയിക്കും
ഉത്സാഹം നിറഞ്ഞ ചില കഥകളും കവിതകൾ പോലെ
നടക്കുന്ന ജീവിതം പടിപടിയായി മുന്നേറും
നമുക്ക് അറിയാം പൊരുത്തപ്പെടേണ്ട അവസരങ്ങൾ
വളരേണ്ട വരികളിൽ താളമുണ്ടാകണം
നിശബ്ദതയിൽ ഒളിഞ്ഞുപോകുന്ന ചില ഓർമ്മകൾ
പുതിയ വാതിലുകൾ തുറക്കുന്ന നിമിഷങ്ങൾ
താൾ മാറാതെ ഒരിടത്തിരുത്തരുതെ
പുതിയ ദൃശ്യങ്ങൾ കാത്തിരിക്കാം മുന്നിൽ
ജീ ആർ കവിയൂർ
15 05 2025
Comments