ഒരു പ്രാർത്ഥനാ ഗാനം

ഒരു പ്രാർത്ഥനാ ഗാനം


സർവ്വശക്തനാം ദൈവമേ!
ഉള്ളഴിഞ്ഞു പ്രാർത്ഥിക്കുന്നേൻ!

രാജ്യത്തിൻ അതിരു കാക്കും
സൈനീകർക്കും അവിടെ നിവസിക്കും ജനങ്ങൾക്കും അനന്തശക്തിയും ശാന്തിയുമേകണമേ!

അചഞ്ചലമാം മനസ്സോടെ
ഭയരഹിതമായ് ജീവിക്കാനും
ധൈരവിവേകം നൽകണേ,
കണ്ണീരില്ലാതെ കനിവിൻ വഴിയേ
നടക്കാൻ തുണയായിരിക്കണേ
ജഗദീശ്വരാ!

കൃപാനിധേ! കാക്കേണം പടയാളികളെ,
കൊടുംങ്കാറ്റാം ഭീഷണികളിൽ നിന്നും
കുടുംബ ഐശ്വര്യത്തിൻ ദീപമായ് തെളിയണേ,
ദിനരാത്രങ്ങൾതോറും
സംരക്ഷണമേകണമേ!

അവിടത്തെയടിയങ്ങൾക്കായ്
പകയൊഴിയും സമാധാനം നൽകണേ,
മനസ്സിന് തണലായ്, കനിവായ് സസ്നേഹം
തിരുകരം നീട്ടണമേ!

പോരാട്ടങ്ങളില്ലാത്ത ലോകത്തിനായ്
മനുഷ്യസ്നേഹത്തിൻ
വഴിയൊരുക്കേണം,
ദയാമയാ അനുഗ്രഹിക്കേണം
സൗഹൃദത്തിൻ ജ്യോതി
തെളിയിക്കേണമേ!

ജീ ആർ കവിയൂർ
09 05 2025 

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ