ചാമുണ്ഡേശ്വരി നമോസ്തുതേ
ചാമുണ്ഡേശ്വരി നമോസ്തുതേ
ചന്ദ്രകാലാധരനുടെ
ചാരുമുഖിയാം സുന്ദരി മായേ
ചതുർബാഹു സമുന്നതേ മഹേശ്വരി
ചരണയുഗളം സ്മരാമി തവ
ചരണയുഗളം സ്മരാമി
ചന്ദന സുലേപന സുഗന്ധി
ചന്ദ്രകാന്തേ മനോഹരി
ചന്ദ്രഘണ്ഡേ ശിവപ്രിയേ
ചന്ദ്രശേഖര പത്നി നമോസ്തുതേ
തിങ്കൾക്കലാധരനുടെ
ഗംഗയാം ദേവി നിന്നെ
തീർത്ഥമാക്കി തിരുജടയിൽ പാർക്കും
ദേവി തൃക്കൺ പാർത്തനുഗ്രഹിക്കണേ
ജീ ആർ കവിയൂർ
27 05 2025
Comments