ഏകാന്ത ചിന്തകൾ - 185
ഏകാന്ത ചിന്തകൾ - 185
ഭംഗിയുള്ളത് പ്രപഞ്ച പ്രകൃതിയല്ല,
പ്രിയനുണ്ടെങ്കിൽ ഭംഗി വേറെയല്ലേ?
ഒരു പുഞ്ചിരിയും, ദൃഷ്‌ടിയും മാത്രം
മനസ്സിൽ വസന്തമായി വിടരുന്നു.
ഒരുമിച്ച നിമിഷങ്ങൾ മാത്രമല്ല,
ഓർമ്മകളും സംഗീതമാകുന്നു.
ജനക്കൂട്ടത്തിനിടയിലും ഞാൻ
അവനിൽ മാത്രം നിറം കാണുന്നു.
ചുറ്റുമുള്ള ആകാശം പോലുമിന്ന്
പുതിയ നിറങ്ങളിൽ തെളിയുന്നു.
അവനുണ്ടായിടം ഹൃദയംകൊണ്ട്
സ്വപ്നമെന്നാകുന്നു സ്നേഹമായി.
ജീ ആർ കവിയൂർ
04 05 2025
Comments