Posts

Showing posts from April, 2024

മനം തുടിച്ചു

നീയും നിലാവും  ചിരിതൂകി നിന്നു  മനസ്സിൽ വസന്തം  പീലി വിടർത്തി  കളകളാരവമാർന്നു അരുവിയും പുഴയും  ആഴി തിരമാലയാൽ  ആടിയുലഞ്ഞു ഉള്ളകം മുല്ല പൂത്തു മണം പരുന്നു  നിൻ സാമീപ്യമറിഞ്ഞു  ആനന്ദത്താൽ പ്രിയനേ  മനം തുടിച്ചു  ജീ ആർ കവിയൂർ 30 04 2024

चिट्ठी ना कोई संदेश , ആനന്ദ് ബക്ഷിയുടെ ഗസൽ പരിഭാഷ

चिट्ठी ना कोई संदेश , ആനന്ദ് ബക്ഷിയുടെ ഗസൽ പരിഭാഷ കത്തോ സന്ദേശമോ അല്ല,  അത് ഏത് രാജ്യമാണെന്ന് അറിയില്ലേ?  നീ എവിടെ പോയി  നീ എവിടെ പോയി.  ഈ ഹൃദയത്തെ വേദനിപ്പിക്കുക,  അത് ഏത് രാജ്യമാണെന്ന് അറിയില്ലേ?  നീ എവിടെ പോയി  നീ എവിടെ പോയി.  ഒരു നെടുവീർപ്പ് ഉണ്ടാകും,  നമ്മൾ കേട്ടില്ലായിരിക്കാം,  നീ തുടർന്നു,  ശബ്ദം നൽകിയിരിക്കണം.  ഈ സങ്കടം എല്ലാ കാലത്തും ഉണ്ട്,  ആ സമയത്ത് നമ്മൾ എവിടെയായിരുന്നു?  നീ എവിടെ പോയി,  എവിടെ പോയി?  എല്ലാത്തിലും കണ്ണീരോടെ,  നിൻ്റെ പേര് എഴുതിയിരിക്കുന്നു,  ഈ വഴ്തികളിലും വീടുകളും തെരുവുകളും  നിന്നെ അഭിവാദ്യം ചെയ്യാൻ കഴിഞ്ഞില്ല.  അയ്യോ, ഹൃദയത്തിൽ അവശേഷിക്കുന്ന കാര്യം,  വേഗം കൈ വിടൂ,  നീ എവിടെ പോയി,  എവിടെ പോയി?  ഇനി ഓർമ്മകളുടെ മുള്ളുകൾ,  ഹൃദയത്തിൽ കുത്തുന്നു,  വേദന അവസാനിക്കുന്നില്ല,  കണ്ണുനീർ നിലക്കുന്നില്ല.  സ്നേഹം നിന്നെ തിരയുന്നു,  നമ്മൾ എങ്ങനെ സമ്മതിക്കും?  നീ എവിടെ പോയി,  എവിടെ പോയി? , മൂല രചന ആനന്ദ ബക്ഷി പരിഭാഷ ശ്രമം...

the night scripted a poem( English poem)

The night Scripted a poem  In moonlit dance, shadows sway, Echoes of dreams, in whispers they play. The breeze, a muse, in silent flight, Carries the tale through the velvet night. Each twinkling light, a storyteller's gleam, Painting the sky with a celestial dream. The world below, in slumber's embrace, Lends its rhythm to this cosmic grace. Time stands still in this nocturnal song, As the night's symphony continues long. In the silence, a symphony of peace, Where the soul finds solace, finding release. So let us linger in this tranquil space, As the night unfolds its mystic embrace. GR kaviyoor  28 04 2024

സാരസത്തിലമരും ....

എങ്ങോ എവിടെ നിന്നോ മൗനമുണർന്നു ധ്യാനാത്മകം  ജനിമൃതികൾക്കിടയിലായ് അല്പം  ജപലയമാർന്ന തരംഗ നിമിഷം  സരി2 ഗ2 പ ധ1 സ സ ധ1 പ ഗ2 രി2 സ  ജപനീയ രാഗമേ  ജപനീയ രാഗമേ  സ്വര വീണാ ധാരിണി  സ്വർലോക സുന്ദരിമായേ സ്വരസ്ഥാനങ്ങൾ നിത്യം  സ്വായക്തമാക്കി തരണമേ  സാരസത്തിലമരും അമ്മേ  ജീ ആർ കവിയൂർ 27 04 2024 

In the ruins of our past, a poem by grkaviyoor

In the ruins of our past, In the shadows of what once was grand, Echoes of laughter, now a silent stand. Whispers of love linger in the air, Like petals of flowers, fragile and rare. Wandering souls, intertwined fate, In the remnants of time, we patiently wait. Each crack in the walls, a story untold, In the depths of despair, our secrets hold. A symphony of echoes, haunting and vast, In this sanctuary of relics, our memories last. Let me dwell in this melancholy embrace, Finding solace in the beauty of grace. For even in ruins, there's a beauty to find, In the fragments of the heart, left behind. So let me remain, in the ruins of our past, Nourishing lost memories, until the very last. GR kaviyoor  27 04 2024 

പുനർജനിക്കുന്നുവല്ലോ

മാനമില്ലാതെ  മേഘമില്ലാതെ  മലയില്ലാതെ മരമില്ലാതെ മഴയുണ്ടോ ഒഴുകി വരും പുഴ തൻ പുളിനത്തിൽ ദുഖങ്ങളൊക്കെ ലവണ രസമായി  ആഴക്കടലിൽ ചേരുമല്ലോ  സുഖദുഃഖങ്ങളൊക്കെ  നീരാവിയായ് വീണ്ടും  പുനർജനിക്കുന്നുവല്ലോ  പുണ്യമായി ജലതീർത്ഥമായ് ജീ ആർ കവിയൂർ 26 04 2024

ജീവിത സംക്രമണം

ജീവിത സംക്രമണം  വിടരാൻ കൊതിക്കുമൊരു  പൂവിൻ മനസ്സാരു കണ്ടു   മൂളിപ്പറക്കും വണ്ടിന്റെ  ചുണ്ടത് ചുംബിച്ചറിഞ്ഞു  'സ ഗ മ പ നി സ' 'സ നി പ മ ഗ സ' കാറ്റിലാടും മുളന്തണ്ടിന്റെ  കടക്കൽ വായ്ത്തല വീണ്  നെഞ്ചകമാകെ ചുട്ടുപൊള്ളിച്ച്  ചുണ്ടോട് അടുക്കും  ശ്വാസനിശ്വാസമാർന്ന  സംഗീത ധ്വനിക്കെത്ര മധുരം  ഒന്നൊന്നിനോട് ചേർന്നു  രണ്ടായി മാറുന്നതെത്ര  മധുര നോവിന്റെ അന്ത്യം  പ്രപഞ്ചത്തിൻ താളലയത്തിൻ  ജീവിത സംക്രമണം  ജീ ആർ കവിയൂർ  25 04 2024 രാഗം : അമൃത വർഷിണി

പ്രപഞ്ചമെല്ലാം നയിപ്പോനെ

നൂപുരധ്വനി ഉയരുമ്പോൾ  നോവുകളൊക്കെ മറക്കുന്നു  നിൻ വരവൊക്കെ അറിയുന്നു  നന്ദനന്ദന മുരാരേ ഭഗവാനേ  സ രി2 മ1 പ നി3 സ സ നി2 പ മ1 രി2 ഗ2 സ രാധയ്ക്കും ഭാമയ്ക്കും രുഗ്മിണിക്കും  രാഗാനുഭവം കൊടുത്തവനെ  "രാ "യെല്ലാമകറ്റുക എൻ മണി വർണ്ണ  രാഗിലമാക്കുക സംസാരസാഗരത്തെ  പാണ്ഡവർക്കായ് ദൂതിനായ് പോയവനെ  പാർത്ഥനു സാരഥിയായ്  നിന്നവനെ  പാഞ്ചജന്യധാരി ഭഗവാനേ  പ്രപഞ്ചമെല്ലാം നയിപ്പോനെ വിഷ്ണോ  ജീ ആർ കവിയൂർ 25 04 2024 രാഗം വൃന്ദാവനസാരഗ്

കാനഡേ

കാനഡേ ഖരഹര പ്രിയയുടെ  ജന്യമേ കാനഡേ കാരുണ നിറഞ്ഞ നിൻ   സാമീപ്യ സുഖമറിയുന്നു  സ രി2 പ ഗ2 മ1 ധ2 നി2 സ സ നി2 പ മ1 ഗ2 മ1 രി2 സ മനമതിൽ കുളിർമഴ  അകതാരിൽ നിറയുമ്പോളറിയുന്നു  കണ്ണാ നിൻ പുഞ്ചിരിയാർന്ന  മൂഖാംബുജം സുന്ദരം  കാതുകൾക്ക് സുഖം പകരും  മോഹന മുരളിയിൽ നിന്നും  ഉതിരും ഗാനമമെന്നിൽ  നിന്നോർമ്മകളുണർത്തുന്നു കണ്ണാ .... ജീ ആർ കവിയൂർ  24 04 2024

വൃന്ദാവനത്തിൽ

വൃന്ദാവനത്തിൽ  കണ്ണാ  നിന്നരികിൽ  വന്നു നിൽക്കുമ്പോൾ  നിൻ ചുണ്ടിലെ മുരളിയിൽ  കേട്ടോ ഒരു വൃന്ദാവനസാരംഗി  ഞാനെല്ലാം മറന്നു  എന്നെ മറന്നങ്ങ് നിന്നു പോയി   സ രി2 മ1 പ നി3 സ സ നി2 പ മ1 രി2 ഗ2 സ ഗോക്കളും ഗോപാല വൃന്ദങ്ങളും  ഗോകുലവുമെല്ലാം മറന്നു ഗോവിന്ദാ നിൻ രാഗാലാപനത്താൽ   നിന്നെ ഞാൻ വിളിച്ചു പോയി  കണ്ണാ കണ്ണാ കണ്ണാ കണ്ണാ  ജീ ആർ കവിയൂർ 25 04 2024

സ്വപ്നങ്ങൾ

സ്വപ്നങ്ങൾ സ്വപ്നങ്ങൾ പ്രതീക്ഷകൾ സ്വർലോകവസന്തത്തിനു സോപാനപ്പടികളല്ലോ  സ്വപ്നങ്ങൾ പ്രഹേളികകൾ! നിത്യവും കാണുന്നവർക്ക് നിമിഷനേരങ്ങളുടെയാശ്വാസം നേരിൽ കാണാൻകഴിയാത്ത നോവുകളല്ലോ എന്നുമീ  ജീവിതയാത്രകളുടെ  നടുവിലൊരു തുരുത്ത്.   കനവു കാണുവാൻ പഠിക്കുക ഒരു നാൾ സത്യമാകുകയും ചെയ്യും സ്വപ്നങ്ങൾ പ്രതീക്ഷകൾ സ്വർലോകവസന്തത്തിന് സോപാനപ്പടികളല്ലോ  സ്വപ്നങ്ങൾ പ്രഹേളികകൾ. ജീ ആർ കവിയൂർ 24 04 2024

I roam Freely Within me

I roam Freely Within me  In solitude's embrace, I find solace,   Unbound by worldly ties, I freely trace   The contours of my soul, a boundless space   Where echoes of my essence leave no trace   In the quiet depths, I journey deep,   Exploring realms where dreams and memories sleep   With every step, a whispered truth to keep   In the vast expanse of my soul's keep   Alone, yet not lonely, I dance and sway   To the rhythm of my own silent ballet   Embracing the night, I find my own way   In the boundless expanse of this astral array GR kaviyoor  20 04 2024

Open The door From inside

Open The door From inside Step into the realm of boundless skies, Where dreams unfold and aspirations rise. Let the whispers of possibility guide your way, As you navigate the vastness of each new day. Embrace the freedom that beckons within, And let your journey of self-discovery begin. Shed the shackles of doubt, let them fall away, And bask in the glow of your own inner ray. Explore the depths of your soul's endless sea, And find the treasures of authenticity. For within the expanses of your own being, Lies the universe, infinite and freeing. GR kaviyoor  22 04 2024

Your Memories Become a burden

Your Memories Become a burden  In the depths of night, shadows dance, Whispers of the past, a haunting trance. Each echo a weight upon my soul, Yearning for release, to feel whole. Lost in the labyrinth of regret, Seeking solace, a chance to forget. Your love, a beacon in the dark, Guiding me from memories stark. With tender touch, you ease my pain, Washing away the stains of disdain. In your embrace, I find my peace, From burdens released, sweet release. Together we'll wander, hand in hand, Leaving behind the shifting sand. For in your love, I find my light, Banishing shadows, embracing the night. GR kaviyoor  24 04 2024

ഏകമാനമാകുന്നുവല്ലോ

ഏകമാനമാകുന്നുവല്ലോ ഒഴുകിവരും സംഗീത  ധാരയിൽ ഗമകങ്ങളായ് ഗാന്ധാരമായ് പ്രതിമധ്യമമായ് ജീവിത വസന്തമായ് നീ  എൻ ഗളത്തിൽ ചേക്കേറും നേരം  ഷഡാധാരങ്ങളുണർന്നു    ആത്മരാഗങ്ങളായ് സ്വരസ്ഥാനങ്ങളിൽ നിറയുമ്പോൾ  പ്രപഞ്ചസീമകൾക്കുമപ്പുറത്ത്  പ്രണവ മന്ത്രമായ് പ്രതിധ്വനിക്കുന്നു   ഞാൻ നീയായും നീ ഞാനായും മാറുന്നു  അഖിലം ഏകമാനമാകുന്നുവല്ലോ  ജീ ആർ കവിയൂർ 22 04 2024

നിൻ വരവും കാത്ത്

നിൻ വരവും കാത്ത് നിൻ പദനിസ്വനങ്ങൾക്കായ് കാതോർത്ത നേരമെൻ മനസ്സിന്റെ വാതായനം  മെല്ലെ തുറന്നു വന്നുവല്ലോ  മേനിയഴകല്ല ഉള്ളിന്റെ  ഉള്ളിൻ വെണ്മയറിഞ്ഞു  ഉൾപ്പളകം കൊണ്ടു ഞാനപ്പോൾ  അറിയാതെയെന്റെ വിരൽത്തുമ്പിൽ  നൃത്തമാടിയ അക്ഷരക്കൂട്ടിൽ  കണ്ടു ഞാൻ നിന്നെയൊരു  താളമാർന്ന സംഗീതം പോലെ  ശ്രുതി നീട്ടിയ രാഗം പോലെ  നിൻ പദനിസ്വനങ്ങൾക്കായ് കാതോർത്ത നേരമെൻ മനസ്സിന്റെ വാതായനം  മെല്ലെ തുറന്നു വന്നുവല്ലോ  ജീ ആർ കവിയൂർ 22 04 2024

മനമാനന്ദ ലഹരിയിൽ

കൽ വിളക്കുകൾ കൺചിമ്മി  കാണാ ദൂരത്തു നിന്ന്  മേട നിലാവ് പുഞ്ചിരിച്ചു  മേദിനിയിൽ കർണ്ണികാരം  മിഴി തുറന്ന നേരം കനവിൽ  കൊലുസിട്ടു കിലുക്കിക്കൊണ്ട്  കരിമഷി പടരും മിഴിയഴകുമായ് കുളിർ കാറ്റിനൊപ്പം വന്നു നീ  മിഥുന മഴയായി പെയ്തു താഴ്‌വാരമാകേ അനുഭൂതിയിൽ ജീവന്റെ അങ്കുരങ്ങൾ മുളച്ചു പൊന്തി  രാഗലയ വസന്തം ശ്രുതി മീട്ടി മെല്ലെ രാക്കുയിലുകളത് ഏറ്റുപാടി   ചക്രവാളമാകെ മാറ്റൊലി കൊണ്ടു മനമാനന്ദ ലഹരിയിൽ ആറാടി ജീ ആർ കവിയൂർ 21 04 2024

കദളിമംഗലത്തമ്മ

കദനങ്ങളെല്ലാമകറ്റും  കദളിമംഗലം വാഴും  ഭദ്രേ ഭഗവതി  ഭദ്രകാളി അമ്മേ ... മൂന്നു കരക്കും  താങ്ങേകും തായേ  നിന്നെ ഭക്തർ വിളിക്കുകിൽ വിളിപ്പുറത്തല്ലോ  കദളിമംഗലത്തമ്മ കദനങ്ങളെല്ലാമകറ്റും  കദളിമംഗലം വാഴും  ഭദ്രേ ഭഗവതി  ഭദ്രകാളി അമ്മേ ... ദക്ഷിണാമൂർത്തിതൻ   പത്നിയാം ഭൈരവി  ദശമഹാവിദ്യയുള്ളവളെ  രൗദ്രയാം മഹാകാളി  കദനങ്ങളെല്ലാമകറ്റും  കദളിമംഗലം വാഴും  ഭദ്രേ ഭഗവതി  ഭദ്രകാളി അമ്മേ ... വിഷു കഴിഞ്ഞ്  ജീവിതയിലേറി ഭക്തരാം പ്രജകളെ കണ്ടു   നെൽപ്പറയും  അൻപൊലിയും സ്വീകരിച്ച്  അനുഗ്രഹിച്ച് പത്താമുദയത്തിന്  മടങ്ങിയെത്തുന്നു കദളിമംഗലത്ത്  കദനങ്ങളെല്ലാമകറ്റും  കദളിമംഗലം വാഴും  ഭദ്രേ ഭഗവതി  ഭദ്രകാളി അമ്മേ ... ജീ ആർ കവിയൂർ  20 04 2024

To be not to be poem

 To be not to be  I want to be  the sunshine in your day, Not the storm clouds  that block your way. To be the laughter  that fills your heart, And not the sorrow  tearing it apart. I strive to be  the melody in your song, Not the silence  when everything goes wrong. Let me be the warmth  in your embrace, And not  the chill of a distant space. I aim to be the comfort in your sigh, Not the pain that  makes you cry. Together, let's weave  a tale of bliss, Where every moment  is sealed with a kiss. Gr kaviyoor  17 04 2024 

രാമ നവമി ദിനത്തിൽ

 രാമ നവമി ദിനത്തിൽ രാമപാദം പൂകുവാൻ  രാമനാമം ജപിക്കുക ജപിക്കുക  രാമലക്ഷ്മണ ഭരത ശത്രുഘ്ന സീതാസമേത രാമ രാമ  അയോദ്ധ്യാപതി രാമ  അലഞ്ഞിതു കാടകം  അറിഞ്ഞു ഹനുമൽ ഭക്തിയും  ആഴിയും കടന്ന് രാവണ നിഗ്രഹം  പുഷ്പക വിമാനമെറിയത്തി  പുതു സന്തോഷത്തോടെ  പതി പാവന സ്മരണയാൽ  പാടിപ്പാടി മുത്തി നേടാം  രാമ രാമ രാമാ  ജീ ആർ കവിയൂർ  17 04 2024

കണ്ടുവോ കേട്ടുവോ

ഞാനത് കണ്ടു നീ കണ്ടുവോ ഞാനതു കേട്ടു നീ കേട്ടുവോ  എനിക്കായി പാടും പൂങ്കുയിലെ  പാടുമോ പഞ്ചമ രാഗം  നിൻ ചൊടികളിൽ വിടരുമോ  മുല്ല മലർ പുഞ്ചിരി സുഗന്ധം  ഞാനത് കണ്ടു നീ കണ്ടുവോ  ഞാനതു കേട്ടു നീ കേട്ടോ  കാണുന്നു ഞാനിന്നു നിൻ മഞ്ചിമയാർന്ന  സുന്ദര രൂപം .... കേൾക്കുന്നു ഞാനിന്നു  സുന്ദര മുരളി നാദം ..,. ഞാനത് കണ്ടു നീ കണ്ടു  ഞാനത് കേട്ടു നീ കേട്ടുവോ  മായാമയനെയും മാനസ ചോരാ മരുവുക എൻ മനമതിൽ  മായാതെ നിത്യവും കണ്ണാ  കണ്ണാ കണ്ണാ കണ്ണാ ഞാനത് കണ്ടു നീ കണ്ടുവോ  ഞാനതു കേട്ടു നീ കേട്ടുവോ  ജി ആർ കവിയൂർ  18 04 2024

കണ്ണും കാതും കഴിച്ചു

നിനക്കായി കാത്തിരിപ്പിന്റെ  കണ്ണും കാതും കഴിച്ചു  പൂമരം പൂത്തു പുതുമണം പരന്നു  കനവുകൾ ആയിരം കണ്ടു  (നിനക്കായി ...) കാത്തിരിപ്പിന്റെ കൂട് കൂടി  കിളികളുടെ ചിലമ്പലുകളും  കൊക്കുരുമ്മി കടന്നകന്ന നീളും രാവും പകലും  (നിനക്കായി ...) മഴയും മഞ്ഞും മാറി  കുളിർ കാറ്റുപോയി  വെയിലേറ്റു വാടിയിട്ടും  നിൻ വരവു മാത്രം കണ്ടില്ല  ജീ ആർ കവിയൂർ  16 04 2024

ദേവി ശരണം

സിന്ദൂരവർണ്ണേ! സുന്ദരീ!മായേ! സുഭഗേ! സുശീലേ!  സങ്കടഹാരണീ! ദേവീ!  മൂലാധാരസ്ഥിതേ  മനോഹരീ! മധുമയി!  മംഗളകാരിണീ!  മാതംഗശാലിനിയമ്മേ!  ശ്രീമൂലരാജരാജേശ്വരീ!  ശ്രീയേഴുമംബികേ! ശ്രീചക്രനിവാസിനീ!  ശ്രീ ലളിതേ!  അമ്മേ ഭഗവതി!  ശുഭപ്രദേ! വൈകുണ്ഠനിവാസിനീ! ശരണം തവയുഗളം  ശാരദേ ശങ്കരീ!  ശിവപത്നി കൈലാസവാസിനേ ദേവീ! ജീ ആർ കവിയൂർ 16 04 2024

ആയർകുല നാഥനേ

ആയർകുലനാഥനേ!  ആയർകുലനാഥനേ! ആയുരാരോഗ്യ ദായകനേ! അറിയുന്നു ഞാനിന്ന്  അവിടുത്തെ ലീലാവിലാസങ്ങൾ!  അത്ഭുതം! അത്ഭുതം! അത്ഭുതം!  അവിവേകിയാമെന്നെ  അണയ്ക്കുക ചേർത്തുനിന്നരികിൽ,  ആഴിയുമൂഴിയും ഈരേഴു പതിനാലു ലോകവും  അന്നമ്മയ്ക്കു  കാട്ടിക്കൊടുത്തവനേ! അറിവിന്നറിവാം ജീവിതവഴികൾ ആഴമേറുമുപദേശമായ് ഗീതയാൽ  അർജ്ജുനനു  നീ കാട്ടിക്കൊടുത്തില്ലേ!  അടിയനെയും  ആ മാർഗത്തിലൂടെ നയിക്കേണമേ കണ്ണാ!  ജീ ആർ കവിയൂർ  16 04 2024

കനവുകണ്ടു

മഴമേഘങ്ങൾ  തമ്പുരു മീട്ടും  മേട സന്ധ്യകളെ  മിഴി പെയ്തു തോരാൻ  കൊതിക്കും മനസ്സിന്റെ  നോവുകൾക്ക്  ആശ്വാസം പകരാൻ  പോരുക പോരുക നീ  തെന്നലും വിരുന്നു വന്നു  കിളി കുല ജാലങ്ങളും  സസ്യ ലതാദികളും  പ്രാർത്ഥിച്ചു കുളിർമഴയ്ക്കായി  നീയെന്നു വരുമെന്ന്  കാതോർത്തിരുന്നു  ഇറയത്ത് തൂലികയുമായി  കനവുകണ്ടു കവിതയേ  ജീ ആർ കവിയൂർ  15 04 2024

കൈവിട്ടുപോയോരാ പ്രണയം!

ഒരു ദീർഘനിശ്വാസത്തിൻവേളയിലായ് മനമറിയാതെയോർത്തുപ്പോയ് നിൻക്കൊലുസ്സിൻ്റെ കിലുക്കങ്ങൾക്കു  കാതോർത്ത നാൾ!  കണ്ണും കണ്ണും  കഥ പറഞ്ഞ വേളകളിൽ  നുണക്കുഴികളിൽ പടർന്ന ചിരിയുടെയലകളിൽമെല്ലെ  മധുരിക്കുംനോവിന്റെ സ്പർശനത്താൽ  കനവിന്റെ മഞ്ചലിലേറിയ  കരകാണാക്കടലിനുമപ്പുറത്തേക്കു  പോയിവന്നനേര- മറിയുന്നു  കൈവിട്ടുപോയോരാ പ്രണയം! ജീ ആർ കവിയൂർ 14 04 2024

എൻ പുലമ്പലുകൾ 109

എൻ പുലമ്പലുകൾ  109 ഇറുകിയടയ്ക്കട്ടെ  മിഴികളെൻ കാണുവാൻ നിന്നെ  കാഴ്ച ഒരുക്കട്ടെ  മനസ്സിലൊരു കണി  മലകൾ വിതുമ്പി  പുഴകളായി ഒഴുകി  കടലിനൊരുപ്പു രസം  ചിന്തകൾ പക്ഷിയായി  മനസ്സെന്ന കൂട്ടിൽ ചേക്കേറിയ നേരം  ചുണ്ടോളമൊഴുകിയ  കണ്ണുനീർക്കണം  ചുംബനത്താലോപ്പി  രാവുകരഞ്ഞു  നിലാവ് പെയ്തു,  ദുഃഖത്തിൻ നിഴലകുന്നു  നീ വാക്കുകളെ  കടം കൊണ്ടത് കൊണ്ട്  എൻ കവിതയ്ക്കും മൗനം  ജീ ആർ കവിയൂർ 14 04 2024

മാനസച്ചോരാ!

മാനസച്ചോരാ! കാണുന്നിന്നും നിന്നെ ഞാനെന്നും  പൂവിലും പൂമ്പാറ്റയിലും  മേഘത്തിലും, മയിലാട്ടത്തിലും  അരുവിയിലെ കുളിരിലും  ഒഴുകുന്ന പുഴയിലും  ആഴിയുടെ തിരമാലകളിലും  ആകാശത്തെ അമ്പിളിയിലും  ഉദിക്കുന്ന  സൂര്യതേജസിലും  കേൾക്കുന്നു ഞാനാ മോഹനഗാനം  മുളംതണ്ടിലും  മാറ്റൊലികൊള്ളും പൂങ്കുയിൽ പാട്ടിലും  നിൻമണം പകരുന്ന കായാമ്പൂവിലും  പീതാംബരം  ചുറ്റിനിൽക്കുന്നത്  കാണുന്നു കർണ്ണികാരത്തിലും  കരുണാമയനേ! മാനസച്ചോരാ!  കാത്തുകൊള്ളണേ കണ്ണാ! കണ്ണാ! കണ്ണാ!  ജീ ആർ കവിയൂർ  12 04 2024

നീരദചന്ദ്രികെ....

നീരദചന്ദ്രിക  നീരാടാനെത്തിയ നീലത്തടാകത്തിലായ് അല്ലിയാമ്പലുകൾ ചിരിതൂകിനിന്നനേരം നീയെന്തേയൊരു  സ്വപ്നമരാളികയായ്  മന്ദം മന്ദം നീന്തിത്തുടിച്ചു, എൻ മനസ്സിൻ്റെയാഴങ്ങളിൽ? ഞാനറിയാതെൻ്റെ നിദ്രയകന്നനേരം  വികാര പരവശനായ് ഏകാന്തതയിൽ  മൊഴികൾ പരതി. നിന്നെ കുറിച്ചെ ഴുതുവാനെത്രയോ തവണ  വെട്ടിത്തിരുത്തി ചുരുട്ടിയെറിഞ്ഞു, അപൂർണ്ണമായ കവിതനോക്കിയിരുന്നു. നീരദചന്ദ്രിക  നീരാടാനെത്തിയ നീല തടാകത്തിലായ് അല്ലിയാമ്പലുകൾ ചിരിതൂകിനിന്നനേരം.. ജീ ആർ കവിയൂർ 11 04 2024

നിൻ സാമീപ്യ സുഗന്ധം

മുകിലാട മാറ്റി  മൗനമാർന്ന നിൻ  നിലാ പുഞ്ചിരിയിൽ  നിഴൽ പറ്റി നിൽക്കുമ്പോൾ  മുളങ്കാട് മൂളിയാടിയ  മർമ്മരങ്ങൾക്കു കാതോർത്തു  കാതരമാനസയായി  വിരഹ വസന്തത്തിൻ  ശലഭ ശോഭയുമായ് പറന്നുയരുവാനൊരുങ്ങും  കിനാക്കളിലറിയാതെ  അറിയുന്നു നിൻ സാമീപ്യ സുഗന്ധം  ജീ ആർ കവിയൂർ  10 04 2024

ബന്ധങ്ങൾ ബന്ധങ്ങൾ

ബന്ധങ്ങൾ ബന്ധങ്ങൾ  ബാന്ധവങ്ങളായ് ബന്ധനമായ് മാറുന്നുവോ   ബന്ധങ്ങളകലുന്നേരം  ജീവിതവഴിയിലറിയാതെ  ഇത്തിരി നേരമൊന്നു  ഇളവേൽക്കുമ്പോളറിയുന്നു  എല്ലാം വെറും നീർകുമിളകളാണെന്ന്  കൈവിട്ടകലും വീണ്ടുമെത്താനാവാതെ  കൈവഴികൾ തേടുന്ന പുഴയോരങ്ങൾ  കണ്ണുനീർ ചാലുകളായ് മാറുമ്പോൾ  കടലോളം ദുഃഖം പെയ്തൊഴിയുന്നുവോ ജീ ആർ കവിയൂർ  10 04 2024

സ്വാന്തനം പകർന്നു മനസ്സുകളിൽ

മനസ്സിനെ ശോകമൂകമാക്കി  ശിവരഞ്ജിനി രാഗമെന്നിൽ  മോഹമുണർത്തിയെങ്കിലും  വേദനകൾക്കൊരു തണൽ  കണ്ണനെ വിളിച്ചു പാടിയീ  രാഗാലാപനത്താൽ  ഉള്ളുരുകി ഉൾകുളിർ  തേടിയല്ലോ സംഗീതം  സ്വരസ്ഥാനങ്ങളാൽ ശ്രുതിമീട്ടി  കാരുണ്യം തേടിയീയൊന്ന്  ഹൃദയമുരുകി സ്വാന്തനം  പകർന്നു മനസ്സുകളിൽ  ജീ ആർ കവിയൂർ  10 04 2024

കൂടൊന്നു കൂട്ടി

വർണ്ണങ്ങൾ തേടും  മനസ്സിന്റെ ചില്ല മേൽ  കൂടൊന്നു കൂട്ടി  ഇണപൈങ്കിളി      ഇഴയടുക്കാത്ത വേളകളിൽ  ഇമയടയാതെ കാത്തിരിക്കും  ഇളവെയിലെറ്റു വാടാതെ  ഈണം മൂളി പറന്നകലും  നിന്നെ നോക്കി  പുഞ്ചിരിക്കും പൂനിലാവും  പുണരുവാൻ കൊതിയോടെ  കാത്തുനിൽക്കും നേരം  അറിയാതെ വർണ്ണങ്ങൾ തേടും  മനസ്സിന്റെ ചില്ല മേൽ  കൂടൊന്നു കൂട്ടി  ഇണപൈങ്കിളി  ജീ ആർ കവിയൂർ  10 04 2024

ഉള്ളകത്തിൽ

യാമിനിയകന്നു വാനിൽ  യാമ ശംഖൊലിക്കൊപ്പം  യമുനയുടെ പുളിനങ്ങളിലായ്  യദുകുലനാഥൻ്റെ മുരളിക ഉണർന്നു കാതോർത്തു നിന്നു ധേനുക്കൾ  കാതരായം രാധയുടെ മനസ്സുണർന്നു  കനക ചിലങ്കകൾ പൊട്ടി ചിരിച്ചു  കാംബോജി രാഗം മാറ്റൊലി കൊണ്ടു  നീലവാനം ചുവന്നു കറുത്തു  നിലാവ് പുഞ്ചിരിച്ചു നിന്നു  നിഴലകന്നു ഉള്ളിൻ്റെ ഉള്ളം നിറഞ്ഞു മൗനം നിദ്രയണഞ്ഞു  ജീ ആർ കവിയൂർ 09 04 2024

കായാമ്പൂ വർണ്ണനെ കണ്ടേൻ..

കായാമ്പൂ വർണ്ണനെ കണ്ടേൻ  കൊലക്കുഴൽ വിളി മേളത്തിൽ  കാളിന്ദി തടത്തിലെത്തി മനം  കദനങ്ങളെല്ലാം മറന്നേ കണ്ണാ കണ്ണാ  (കായാമ്പൂ വർണ്ണനെ കണ്ടേൻ..) കാട്ടിയ കുറുമ്പുകളെല്ലാം  കണ്ടോർത്തു സന്തോഷ അശ്രുക്കളാൽ  കണ്ണിൽ നിന്നും മുത്തുമണികളായ് കാൽപാദങ്ങളിൽ തൊട്ടുവണങ്ങി കണ്ണാ കണ്ണാ (കായാമ്പൂ വർണ്ണനെ കണ്ടേൻ..) കരിവണ്ടു പോലെയക്ഷരങ്ങൾ  കൈവിരൽത്തുമ്പിൽ ഉതിർന്ന നേരം  കൈവല്ല്യ മൂർത്തി കരുണാമയനെ  കൈകൂപ്പി വണങ്ങുന്നേൻ കണ്ണാ കണ്ണാ  (കായാമ്പൂ വർണ്ണനെ കണ്ടേൻ..) ജീ ആർ കവിയൂർ  07 04 2024  

ഭൈരവി

ഭൈരവി  ബീജമന്ത്രസ്വരൂപിണിയാം  ഐക്യ ജ്ഞാന ക്രിയാശക്തിയാൽ  മൂലാധാരത്തിലമരുമമ്മേ  മരണഭത്തെയകറ്റുവോളേ  ശിവ പത്നിയാം അവിടുത്തെ  കൃപാ കടാക്ഷങ്ങളില്ലാതെ  മറ്റൊരാശ്രയമില്ല അമ്മേ  ഭദ്രേകാളി മാതാവേ  ഭൈരവി കദളിമംഗലത്ത് വാഴും കലിദോഷനിവാരിണി  കരുണാമയീ കാത്തുകൊള്ളുക  ഞങ്ങളെ നീ അമ്മേ ഭദ്രകാളി അമ്മേ  ജീ ആർ കവിയൂർ  06 04 2024

എൻ മായാ മയനേ

എൻ മായാ മയനേ  കണ്ടിട്ടും കാണാതെ പോയി  എന്തേ നീ കേട്ടിട്ടും  കേൾക്കാതെ പോയി  ജന്മജന്മാന്തര ദുഃഖ ദുരിതങ്ങൾ  ആർജിച്ചത് എൻ  കർമ്മ ഫലത്താലോ  ഇനിയെങ്കിലും നേർവഴി കാട്ടി ഈ കാടായ കല്ലും മുള്ളും താണ്ടി  എന്നെ നേർവഴിക്കു നയിക്കേണമേ  കണ്ടു ഞാൻ കാർമേഘ  വർണ്ണങ്ങളോക്കെയും  കേട്ടു ഞാൻ കാറ്റിൽ  മുരളീരവമൊക്കെയും  നിൻ നാദധാരയെന്നിൽ  ആനന്ദിനുഭൂതി യുണർത്തിയല്ലോ മായാമയനെ മാനസ ചോര  മരുവുക നിത്യമെൻ മനമിതിൽ  മുരളീധര മുകുന്ദാ കണ്ണാ  ജീ ആർ കവിയൂർ  02 04 2024

നീയില്ലാതെ ( ഗാനം )

നീയില്ലാതെ  നീയില്ലാതെ ഞാനില്ല  നിറമിഴികളാൽ നിൽക്കുന്നു  നിന്നോർമ്മയുടെ തുരുത്തിലായ് നീറും മനംമോടെ പ്രിയതേ (നീയില്ലാതെ...) നിമിഷങ്ങൾ നാഴികളായ് നീങ്ങി ദിനം വർഷങ്ങളായ് നിലാവുദിച്ചുയർന്നു   നിൻ നിഴൽ മാത്രം കണ്ടില്ല  (നീയില്ലാതെ...) നേർവഴിയിൽ നയിപ്പാനായ് നേരുള്ളവനെ പ്രാർത്ഥിക്കുന്നു   നല്ലതു വരട്ടെ നിനക്കെന്നും  നീങ്ങാത്ത വിരഹ നോവുമായി  (നീയില്ലാതെ...) ജീ ആർ കവിയൂർ  01 04 2024