ഉപദ്രവ സഹായി ""

" ഉപദ്രവ സഹായി ""

ദേഹി നഷ്ടപ്പെട്ട ദേഹം പോലെ
മൗനം പാലിച്ചു കൊണ്ടും
കാണാതെ തപ്പി നടന്നു
രാവിലെ വിളിച്ചുണർത്താനും
വാർത്തകൾ കാണാനും
കായികറികൾ വാങ്ങാനും
എന്ത് ക്രയ വിക്രിയം നടത്താനും
ജനിമൃതിക്കൾക്കിടയിൽ
നിൻ്റെ വെളിച്ചം എനിക്ക് എല്ലാം
പാവാം നീ വഴികാട്ടിയും
എത്ര കുത്തി നോവിച്ചാലും
സഹിക്കും എല്ലാം എല്ലാം
ആയ എൻ്റെ സന്തത സഹചാരിയായ
നിന്നെ വിട്ടു പിരിയാൻ ആവില്ലല്ലോ
ഞാൻ നിനക്ക് മലയാളത്തിൽ
ഒരു പേരു തേടി "" ഉപദ്രവ സഹായി ""
അതെ ലോകം നിന്നെ മൊബൈൽ
എന്നല്ലേ വിളിക്കാറ് 

ജീ ആർ കവിയൂർ
19 01 2024

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “