എല്ലാം മറക്കുന്നു
എല്ലാം മറക്കുന്നു
മനസ്സിൻ നിലാവിന്റെ
പിയൂഷ ധാരയിൽ
നിൻ നിഴൽ എന്നുമെൻ
കവിതയ്ക്കു കൂട്ടായി വന്നു
ആശ്വാസമായ് വിശ്വാസമായ്
ആനന്ദമായ് അനുഭൂതിയായ്
ലഹരിയായ് സിരകളില്‍
അഗ്നിയായ് പടരുമ്പോളറിയാതെ
മറക്കുന്നുന്നെയും
പിന്നെയീ ഭൂമിയും
ചക്രവാള ചെരിവും
അതിൽ വിരിയും
രണ്ടു പൂക്കളുടെ ചാരുതയും
ജീ ആർ കവിയൂർ
04 01 2024
Comments