നീ മാത്രം വന്നതില്ല
നീ മാത്രം വന്നതില്ല
ഒരു വാക്കു മിണ്ടുവാനായ്
ഒരു നോക്കു കാണുവാനായ്
ഒരുപാടു നാളുകളായ് കൊതിക്കുന്നു
ഒന്നിങ്ങു വന്നിരുന്നുവെങ്കിൽ
ഋതുക്കൾ നിറം മാറിമാറി
മലയും മരവും നനഞ്ഞും
മലരണിഞ്ഞു കാനനം
പുഴമെല്ലേ ചിരിച്ചുലഞു
കടലല തേങ്ങി കരഞ്ഞു
കനവുകൾ കണ്ണു നീരണിയിച്ചു
വിരഹമേഘങ്ങൾ നിറഞ്ഞു
മനം തിങ്ങി വിങ്ങി
ശ്യാമവാനും വീണ്ടും
ചുവന്നു തുടിച്ചു
താഴ്വാരമാകെ
കാതോർത്തു നിന്നു
എന്തേ നീ മാത്രം വന്നതില്ല
ജീ ആർ കവിയൂർ
01 01 2024
Comments