നിദ്രയിൽ - ഗാനം

നിദ്രയുടെ നീരാളിപിടുത്തത്തിനിടയിൽ
നിന്നെ ഞാൻ കണ്ടു കനവിലൻ്റെ കൽപടവിൽ
കിലുകിലുങ്ങുന്ന കരിവളയും
കാൽ കൊലുസിൻ്റെ കിണുങ്ങലും

മിഴികൾ മൊഴിഞ്ഞുവോ 
മിണ്ടാനൊരുങ്ങിയ നേരത്ത്
മിഴിപ്പീലികൾ തുറന്നു പോയി
അടങ്ങാത്ത മോഹഭംഗം മാത്രമായി

നിദ്രയുടെ നീരാളിപിടുത്തത്തിനിടയിൽ
നിന്നെ ഞാൻ കണ്ടു കനവിലൻ്റെ കൽപടവിൽ

ആരും കൊതിക്കുന്ന ബാല്യ കൗമാര
സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനക്ക്
ഒരുങ്ങും  മനസ്സിൻ്റെ മൃദുല വികാരങ്ങളെ
ഒന്ന് നിങ്ങൾ വീണ്ടും വിരുന്നു വരുമോ ഇനിയും

നിദ്രയുടെ നീരാളിപിടുത്തത്തിനിടയിൽ
നിന്നെ ഞാൻ കണ്ടു കനവിലൻ്റെ കൽപടവിൽ

കാലപ്പഴക്കത്താൽ ഓർമ്മയുടെ
ജലകവാതിലിൽ വല നെയ്യും 
ചിലന്തിയെ കണ്ടു വല്ലാതെ 
ഉള്ളകം തുടിച്ചു വല്ലാതെ തുടിച്ചു

നിദ്രയുടെ നീരാളിപിടുത്തത്തിനിടയിൽ
നിന്നെ ഞാൻ കണ്ടു കനവിലൻ്റെ കൽപടവിൽ

ജീ ആർ കവിയൂർ 
31. 01 2024

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ