മൗനം അസ്വസ്ഥനാക്കുന്നു
മൗനം അസ്വസ്ഥനാക്കുന്നു
വാക്കുകളുടെ അഭാവത്തിൽ,
നിൻ്റെ നിശബ്ദത അഗാധമാണ്,
ഒരു ചിത്രം വരക്കാൻ ക്ഷണിക്കുന്നു,
എന്റെ ശബ്ദം അനിയന്ത്രിതമായി.
എന്റെ ചിന്തകൾ അവയുടെ ഒഴുക്ക് കണ്ടെത്തുന്നു,
ഒരു കവിതപിറന്ന്
വികാരങ്ങൾ ജ്വലിക്കുന്നു.
പറയാത്ത കഥകൾക്കായി
ഓരോ മൗനവും ,
ഏറ്റുപ്പറച്ചിലുകൾക്കൊരുങ്ങുമ്പോലെ!
രഹസ്യങ്ങൾ അനാവരണം ചെയ്യുന്നു.
നിൻ്റെ പ്രതികരണമില്ലാതെ,
സംസാരത്തിന് തിരികൊളുത്തുന്നു,
ഹൃദയത്തിന്റെ സ്വരമത് പ്രധാനമാണ്.
ഞാനൊരു കവിയായിത്തീരുന്നു,
വായുവിൽ അക്ഷരങ്ങൾ നെയ്യുന്നു
മൗനം കൊതിക്കുന്നപോലെ.
ശൂന്യതയിലൂടെ, എന്റെ വാക്കുകൾ
യാത്ര ചെയ്യുന്നു,
മാറ്റൊലികളുടെ ഉണർവെന്നെ അസ്വസ്ഥനാക്കുന്നു
ജീ ആർ കവിയൂർ
06 01 2024
Comments