അറിഞ്ഞ് കൊണ്ട്
അറിഞ്ഞ് കൊണ്ട്
മിഴിനീരു പെയ്തു കുതിർന്നൊരു
ജീവിത പുസ്തക താളിതിൽ
എഴുതാതെ പോയോരു നോവേ
നിനക്കായ് ഇനി എഴുതാൻ
വാക്കുകളില്ല എൻ ഹൃത്തിലായ്
വാതായനങ്ങൾ തുറന്നു
കാത്തിരിക്കുന്നു നിൻ വരവിനെ
കാതങ്ങൾ താണ്ടി
കദനഭാരങ്ങൾചുമലിലേറ്റി
കല്ലും മുള്ളും നിറഞ്ഞ പാതകൾ
പിന്നിട്ടു പോകവേ അറിയുന്നു
എല്ലാം വെറും നടന നാട്യങ്ങൾ
ഞാനെന്നും എൻ്റെ എന്നും
ഞാണോലി കൊള്ളും ലോകത്ത്
പണ്ട് കവി പാടിയത് ഓർത്തു പോകുന്നു
ആത്മാർത്ഥമായ ഹൃദയ മുള്ളതാണ്
എൻ പരാജയമെന്ന്
ഒളിച്ചോട്ടമല്ലിതൊക്കെ
പന്തയ കുതിരയുടെ കുതിപ്പുകൾ
കണ്ണു നീർ വാർക്കാനിനിയില്ല
സമയമിതൽപ്പവും ഉണർന്നോടുക
ശിവം ശവമാകും വരേക്കും
ഉള്ളിൻ്റെ ഉള്ളിനെ അറിഞ്ഞ് കൊണ്ട്
ജീ ആർ കവിയൂർ
10 01 2024
Comments