തനിയാവർത്തനം തുടർന്നു
എൻ കനവുകളിൽ
നിത്യം നീ വിരുന്നു വന്നു
മോഹങ്ങൾ നൽകിയകന്നു
ഉണർന്നപ്പോൾ മനസ്സിൽ നോവു പടർന്നു
ഋതുക്കൾ വന്നകുന്നു
ഓർമ്മകളിൽ നീ മാത്രമായി
പ്രകൃതി അണിഞ്ഞൊരുങ്ങി
പ്രണയം പരിരംഭണം നടത്തി
നിത്യമെൻ കവിതകളിൽ
നീ നിറഞ്ഞു നിന്നു
ജന്മജന്മാന്തരങ്ങളായി
തനിയാവർത്തനം തുടർന്നു
ജീ ആർ കവിയൂർ
28 01 2024
Comments