ചിത്രപതംഗങ്ങളായി
കുളിർ തെന്നലൂയലാടിയ നേരം
സ്വരരാഗ വസന്തം തേടുമെന്നിൽ
ഋതുപരാഗണങ്ങളായ് വന്നു നീ
ശലഭ ശോഭയായി ത്രസിച്ചു എൻ മനം
നിത്യം നീയെൻ കനവിനു കൂട്ടായ്
വന്നുനിന്നു നൃത്തം ചവിട്ടുന്നുവല്ലോ
കൺതുറക്കും വേളയിൽ എന്നെ
തനിച്ചാക്കി പോകുന്നുവോ
ചക്രവാളങ്ങൾക്കുമപ്പുറം
ചിത്രരേഖയായി നീയെൻ
ചിദാകാശത്തിൽ നിറയുന്നു
ചിത്രപതംഗങ്ങളായി
ജീ ആർ കവിയൂർ
04 01 2024
Comments