എനിക്കേറെ ഇഷ്ടം

കണ്ണനെ ആണ് എനിക്കേറെ ഇഷ്ടം
കാർവർണനെ ആണ് ഏറെ ഇഷ്ടം
കാട്ടും കുറുമ്പുകൾ കാണുമ്പോൾ
കർണ്ണത്തിൽ മുത്തം നൽകാൻ തോന്നും

കായാമ്പൂവിലും കാനനത്തിലും 
കാലികളെ മെയിക്കും ഇടത്തും
കണ്ടില്ല കേട്ടില്ല പൊൻ മുരളീരവം
കാണാനായി ഏറെ നടന്നവസാനം

കണ്ടുവല്ലോ കള്ളനവൻ മറ്റെങ്ങുമല്ല
കരളിൻ്റെ ഉള്ളിൽ ഒളിച്ചിരുപ്പുവൻ
കണ്ണാ നിൻ ലീലകൾ അപാരം 
കരുണാമയനെ കാരുണ്യ വാരിധിയെ

കാത്തീടുക നിത്യവും നീ ഏവരെയും
കടലുപോലെയുമാകാശം പോലെയും
കണ്ണാ നിൻ നിറം നീലയല്ലോ കണ്ണാ
കദനങ്ങളിൽ നിന്നും കരകയറ്റണെ കണ്ണാ

ജീ ആർ കവിയൂർ
08 01 2024

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ