നീ തന്ന കവിത
നീ തന്ന കവിത
വന്നുപോയ കാറ്റു പറഞ്ഞു
കാതിലായ് സ്വകാര്യം
ഇന്നു നീ വരുമെന്നറിഞ്ഞ്
വഴിക്കണ്ണുമായി കാത്തിരുന്നു
വന്നതോ നിന്നോർമ്മ മാത്രം
നീർമിഴികളിൽ നിലാവു വരുന്നു
നിഴൽ പടർന്നു മുളങ്കാട് മൂളി
ഏറ്റുപാടി രാക്കുയിലും
അതുകേട്ട് പകർത്തിയെഴുതി ഞാനും
എത്ര പാടിയാലും
എഴുതിയാലും തീരാത്ത
വിരഹ രാഗമല്ലോ
നീയെന്നുമെൻ
വിരൽത്തുമ്പിൽ
തത്തിക്കളിക്കും കവിത
ജീ ആർ കവിയൂർ
04 01 2024
Comments