കാണാൻ കാത്തിരിക്കുന്നു
കാണാൻ കാത്തിരിക്കുന്നു
വളരെ കുറച്ച് സമയമേ ഉള്ളൂ
നിനക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നു
ഒരു ഓത്തു ചേരലിനായി
അസ്വസ്ഥതയും ഏകാന്തതയും നിറഞ്ഞതാണീ രാവ്
എൻ്റെ ഹൃദയത്തിലുള്ളത്
നിന്നോട് മാത്രമേ പറയൂ
സ്വപ്നങ്ങൾ ചിതറിക്കിടക്കുന്നു
ഉറക്കം വരാതെയീ നിലാവിൽ
വേദന ആഴമുള്ളതാണ്
കാര്യങ്ങൾ നഷ്ടപ്പെട്ടു,
രഹസ്യങ്ങൾ അവശേഷിക്കുന്നു
നിൻ്റെ സാമീപ്യം അനിവാര്യം,
ഇന്ന് എനിക്ക് വേണ്ടത് ഇതാണ്
നിൻ്റെ ഗന്ധം വായുവിൽ ഉണ്ട്
ഹൃദയമിടിപ്പിലാണ് പ്രണയം കുടികൊള്ളുന്നത്
നിന്നെ കാണാൻ കാത്തിരിക്കുന്നു
ജീ ആർ കവിയൂർ
26 01 2024
Comments