ഞാനുമെന്റെ കവിതയും
ഞാനുമെന്റെ കവിതയും
ഏറെ നേരമിരുന്നു
നിന്നെക്കുറിച്ചൊർക്കും
എന്നിലെ വിരസമാർന്ന
വിരഹമേ നീയുമെറെ
പരിഹസിക്കുന്നുവോ
എഴുതുന്നതൊക്കെ
നിന്നെ കുറിച്ചായ്
എഴുതിയത് ഇഷ്ടമായോ
എന്നൊരു ചോദ്യത്തിന്
മൗനമായി ഉത്തരം
ഉണ്മയറിയാതെ നിലക്കാതെ
എഴുതും ഞാന്തെ എൻ്റെ
മെഴുക്കിനെയൊർത്ത്
മിണ്ടാതെ കുന്തക്കാലിലിരുന്നു
ഇങ്ങനെയിനിയെത്ര നാൾ
അറിയില്ലല്ലോ കഷ്ടം
ജീ ആർ കവിയൂർ
12 01 2024
Comments