വല്ലാത്തൊരു അനുഭൂതി
വല്ലാത്തൊരു അനുഭൂതി
പൊന്നുഷസ്സിനെ
വരവേൽപ്പിനായ്
പൂപ്പന്തലൊരുങ്ങി
കുരുവികൾ കുരവയിട്ടു
കളകളാരവത്താലരുവികളും
മയിലുകൾ പീലി വിടർത്തിയാടി
നവവധു പോലോരുങ്ങി ഭൂമി
നാദ ശംഖോലി
മുഴങ്ങിയ നേരം
മനമാകെ രാഗ
സിന്ധുവിൽ നിന്നും
ബിന്ദുവിലേക്ക്
ലയിക്കുമ്പോൾ
നീയും ഞാനുമൊന്നെന്ന
സത്യമറിയുമ്പോൾ
വല്ലാത്തൊരു അനുഭൂതി
ജീ ആർ കവിയൂർ
11 01 2024
Comments