ശ്രീചക്രധാരി ശ്രീ വല്ലഭാ
ശ്രീചക്രധാരി ശ്രീ വല്ലഭാ
തുകലാസുരനെ നിഗ്രഹിച്ചവനേ
ശ്രീചക്രധാരി ശ്രീ വല്ലഭാ
ശരണം ശരണം ശരണം
തുണയേടണെ ഭഗവാനേ ഭഗവാനെ
ശങ്ക്രോത്തമ്മയക്ക് ദർശനം നൽകി
ശങ്കയറ്റിയവനെ ഭഗവാനെ വിഷ്ണവേ
മമ ശങ്കകൾ അകറ്റിടണെ
ഹരി നാരാണായ ജയ നാരാണായ
ശരണം ശരണം മമ ദേവനെ
തിരുവില്ലം കാട്ടിക്കൊടുത്തവനേ
തിരുവല്ലയിൽ വാഴും ഭഗവാനെ
ആട്ടക്കഥകൾ ആടി തീർക്കുന്നുണ്ട്
നിത്യം അനേകം
കാണിക്കയായി നിനക്കായി ഭഗവാനെ
ഹരി നാരാണായ ജയ നാരാണായ
ശരണം ശരണം മമ ദേവനെ
പുരുഷനാരായണപൂജയും
പാള നമസ്കാരവും നിത്യം
നിൻ നടയിൽ ഭക്തർ നടത്തിടുന്നു
പണ്ട് തൊട്ടേ ഏറെ പ്രസിദ്ധമാം
പന്തീരായിര വഴിപാടും ഭക്തർ
നടത്തിടുന്നല്ലോ നിനക്കായ് ഭഗവാനെ ഭഗവാനെ
ഹരി നാരാണായ ജയ നാരാണായ
ശരണം ശരണം മമ ദേവനെ (2)
ശ്രീചക്രധാരി ശ്രീ വല്ലഭാ
ശരണം ശരണം ശരണം
ശരണം ശരണം ശരണം
മമ ദേവനെ
ജീ ആർ കവിയൂർ
27 01 2024
Comments