ഹര ഹരോ ഹര
ഹര ഹരോ ഹര
മുരുകാ മുരുകാ
മനമുരുകി വിളിക്കുകിൽ
മയിലേറിവന്നുനീ
മാലുകളെല്ലാം നീക്കും
ഗജമുഖസോദരാ ഗിരിജാസുതനേ
ഗരിമകൾ നൽകുവോനേ
വേൽമുരുകാ വേലായുധനേ
പടിയാറും കടന്നവനേ
വള്ളിമണാളനേ
അറുമുഖാ!
നീ അരുളുന്നു നന്മകൾ
അറിവുകളുടെ അറിവേ ജ്ഞാനപ്പഴമേ
ശരവണപ്പൊയ്കയിൽ ജാതനേ
ശരവണനേ നീയേ ശരണം
തൈപൂയത്തിന് കാവടിയെന്തി
തിരുമേനീ
നിൻ ജന്മനാളിൽ
വരുന്നോർക്കെല്ലാം പുണ്യമരുളും
ആറുപടയ്ക്കുയു
മധിപനേ!
പത്രകുണ്ഡല ഭൂഷിതനേ,
ചെബകമാല അണിഞ്ഞവനേ
കൈരണ്ടിലും വേലും വജ്രവും ധരിച്ചവനേ സിന്ദൂരവർണ ശോഭിതനേ മഞ്ഞപ്പട്ടുടുത്തവനാം സുബ്രഹ്മണ്യനേ
ഹര ഹരോ ഹര
ജീ ആർ കവിയൂർ
13 01 2024
Comments